‘എച്ച്.ആര്‍ പമ്പ് ഓപറേറ്റര്‍മാരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണം’

കൊല്ലം: ജലവിഭവവകുപ്പില്‍ വര്‍ഷങ്ങളായി എച്ച്.ആര്‍ പമ്പ് ഓപറേറ്റര്‍മാരായി ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള വാട്ടര്‍ റിസോഴ്സ് ആന്‍ഡ് അതര്‍ ലേബര്‍ സെന്‍റര്‍ (ജെ.ടി.യു.സി) ജില്ലാ പ്രവര്‍ത്തകസമ്മേളനം ആവശ്യപ്പെട്ടു. കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ ജോലി ചെയ്യുന്ന എച്ച്.ആര്‍ പമ്പ് ഓപറേറ്റര്‍മാര്‍ക്ക് അഞ്ച്-ആറ് മണിക്കൂറാണ് ജോലി ലഭിക്കുന്നത്. അതില്‍ത്തന്നെ മാസാവസാനം കണക്കെടുക്കുമ്പോള്‍ 20-26 മണിക്കൂര്‍ വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ല. വൈദ്യുതി തകരാര്‍ മൂലമോ അറ്റകുറ്റപ്പണി മൂലമോ പമ്പ് ഓപറേറ്റ് ചെയ്യാന്‍ കഴിയാത്ത സമയങ്ങളില്‍ എച്ച്.ആര്‍ കാര്‍ക്ക് വേതനം നല്‍കില്ല. ഇതുപരിഹരിക്കണം. കോണ്‍ട്രാക്ട് ലേബര്‍ ആക്ട് പ്രകാരം ലഭിക്കേണ്ട വേതനവും ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ തൊഴില്‍ പരിരക്ഷ അടിയന്തരമായി ഏര്‍പ്പെടുത്തണം. ഫെബ്രുവരിയില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോണ്‍ട്രാക്ട് ലേബര്‍മാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്‍റ് കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജെ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കണ്ണനല്ലൂര്‍ ബെന്‍സിലി അധ്യക്ഷത വഹിച്ചു. ജെ.ടി.യു.സി സംസ്ഥാന സെക്രട്ടറി പേരൂര്‍ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പേരൂര്‍ ജി. അപ്പുക്കുട്ടന്‍പിള്ള, ജനാര്‍ദനന്‍പിള്ള, ജവഹര്‍ മയ്യനാട്, കണ്ണനല്ലൂര്‍ സില്‍വസ്റ്റര്‍, എസ്.കെ. രാംദാസ്, ബിജുരാജന്‍, സക്കീര്‍ ഹുസൈന്‍, ടി. വര്‍ഗീസ് പുനലൂര്‍, ബിനോജ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കണ്ണനല്ലൂര്‍ ബെന്‍സില്‍ (പ്ര സി.), പേരൂര്‍ ജി. അപ്പുക്കുട്ടന്‍പിള്ള (വര്‍ക്കിങ് പ്രസി.), പേരൂര്‍ ശശിധരന്‍ (ജന. സെക്ര.), എന്‍.സി. രാജു (സെക്ര), സക്കീര്‍ ഹുസൈന്‍, വിനയന്‍പിള്ള, ജവഹര്‍ മയ്യനാട് (വൈ. പ്രസി.), വര്‍ഗീസ് ടി. പുനലൂര്‍, അനില്‍കുമാര്‍ പരവൂര്‍, ജനാര്‍ദനന്‍പിള്ള (ജോ. സെക്ര.), സുരേഷ്കുമാര്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.