ജനങ്ങളും പൊലീസും തമ്മിലെ അകലം കുറയുന്നു –അജിതാബീഗം

പുനലൂര്‍: ജനങ്ങള്‍ പൊലീസിനെയല്ല ഭയപ്പെടേണ്ടതെന്നും നിയമത്തെയാണ് ആദരിക്കേണ്ടതെന്നും റൂറല്‍ എസ്.പി അജിതാബീഗം. പുനലൂര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് പുതിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനങ്ങളും പൊലീസും തമ്മിലെ അകലം കുറഞ്ഞുവരുകയാണ്. പൊലീസിനെ ഭയമില്ലാത്ത അവസ്ഥയുണ്ടായി. പൊലീസ്സ്റ്റേഷന്‍ എന്നാല്‍ ഭീകരാന്തരീക്ഷം നിലനില്‍ക്കുന്നത് എന്നത് മാറി നിര്‍ഭയമായി ചെന്ന് പരാതികളും ആവലാതികളും നല്‍കാന്‍ കഴിയുന്ന കേന്ദ്രമാകണം. ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ ബീറ്റ് പ്രവര്‍ത്തനം ശക്തമാക്കണം. ബീറ്റ് ഓഫിസറുടെയും വനിതാ പൊലീസിന്‍െറയും നേതൃത്വത്തില്‍ ഓരോ ബീറ്റിലെയും ഭവനസന്ദര്‍ശനം നടത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി നോഡല്‍ ഓഫിസര്‍ അബ്ദുല്‍ റഷി, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. രാജന്‍, പിറവന്തൂര്‍ പ്രസിഡന്‍റ് പി.എസ്. ശശികല, നഗരസഭാ പ്രതിപക്ഷ നേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സാറാമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ ടി. ബിനുകുമാര്‍ സ്വാഗതവും ജനമൈത്രി സി.ആര്‍.ഒ എസ്. ശശിധരന്‍ റിപ്പോര്‍ട്ടും എസ്.ഐ സി.കെ. മനോജ് നന്ദിയും പറഞ്ഞു. റിസോഴ്സ് സെന്‍ററില്‍ എത്തുന്നവര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുംവിധമാണ് ലൈബ്രറി സജ്ജീകരിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതി പ്ളാന്‍ ഫണ്ട് കൂടാതെ സംഭാവനയായി ലഭിച്ച പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.