തിരുവനന്തപുരം: നഗരസഭയിലെ പ്രീപ്രൈമറി സ്കൂള്‍ കുട്ടികളുടെ പ്രാതല്‍ മുടങ്ങും. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന എല്‍.കെ.ജി, യു.കെ.ജി ക്ളാസുകള്‍ ഉള്‍പ്പെടുന്ന പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച മുതല്‍ പ്രഭാത ഭക്ഷണം നല്‍കേണ്ടെന്നും അതിനുള്ള പണം നല്‍കാനാവില്ളെന്നും കാണിച്ച് നഗരസഭ അറിയിപ്പ് നല്‍കിയിരിക്കുയാണ്. നഗരസഭാ പരിധിയിലെ സ്കൂള്‍ പ്രഥമാധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ബുധനാഴ്ച വൈകിട്ടാണ് ലഭിച്ചത്. ഇനി മുതല്‍ പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണത്തിന് നല്‍കി വരുന്ന പണം നല്‍കാനാകില്ളെന്നും ഭക്ഷണം നല്‍കണമെങ്കില്‍ ചെലവ് സ്കൂള്‍ അധികൃര്‍ കണ്ടത്തെുന്നതില്‍ തടസ്സമില്ളെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ വ്യാഴാഴ്ച മുതല്‍ കുട്ടികള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കുമെന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍. സാധാരണ കുടുംബത്തില്‍പെട്ട കുട്ടികള്‍ ഏറെ പഠിക്കുന്ന ഇത്തരം സര്‍ക്കാര്‍ സ്കൂളുകളില്‍ ഭൂരിപക്ഷം പി.ടി.എ കമ്മിറ്റികളും സാമ്പത്തിക പരാധീനതയിലാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ പലയിടത്തും ഭക്ഷണം മുടങ്ങാനാണ് സാധ്യത. നഗരസഭയാണ് കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണത്തിനുള്ള പണം ഇതുവരെയായി നല്‍കി വന്നിരുന്നത്. എന്നാല്‍, ഇതിനായുള്ള പണം പുതിയ അധ്യയനവര്‍ഷം മുതല്‍ നല്‍കേണ്ടതില്ളെന്ന് ഡിസംബറില്‍തന്നെ തീരുമാനമെടുത്തിരുന്നു. മേയ് മാസത്തില്‍ എ.ഇ.ഒ മാര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് ഇ - മെയില്‍ വഴി പ്രഥമാധ്യാപകരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, എ.ഇ.ഒ ഓഫിസില്‍നിന്ന് നേരിട്ടുള്ള അറിയിപ്പ് ബുധനാഴ്ച ലഭിച്ചതോടെയാണ് മുഴുവന്‍ സ്കൂള്‍ അധികൃരും ഇക്കാര്യം അറിഞ്ഞത്.ഒരു കുട്ടിക്ക് നാല് രൂപ ക്രമത്തില്‍ തുച്ഛമായ തുകയാണ് ഇതുവരെയായി പ്രഭാത ഭക്ഷണത്തിനായി നഗരസഭ നല്‍കുന്നത്. ഈ തുക ഒന്നിനും തികയാത്ത അവസ്ഥയില്‍ ബാക്കി പണം കണ്ടത്തൊന്‍ പല സ്കൂള്‍ അധികൃതരും നെട്ടോട്ടമോടുമ്പോഴാണ് പുതിയ അറിയിപ്പ്. കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലത്തിലേക്ക് ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായാണ് പ്രീ പ്രൈമറി വിഭാഗം തുടങ്ങാന്‍ പല സര്‍ക്കാര്‍ സ്കൂളുകളും മുന്നോട്ട് വന്നത്. ഇതിനായി പി.ടി.എ യുടെയും നാട്ടുകാരുടെയും നല്ല പിന്തുണ ലഭിച്ചതോടെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുമുണ്ടായി. നാല് രൂപ 15 രൂപയാക്കിയെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഉള്ള തുകയും പിന്‍വലിച്ചത്. ഏറെ പ്രതീക്ഷകളോടെ മുന്നേറുന്ന സര്‍ക്കാര്‍ സ്കൂളുകളെ സഹായിക്കേണ്ട നഗരസഭ ഈ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ അനുമതിയില്ലാതെ തുടങ്ങിയ പ്രീപ്രൈമറികളിലേക്കുള്ള ഭക്ഷണത്തുകയാണ് അനുവദിക്കേണ്ടതില്ളെന്ന് തീരുമാനിച്ചതെന്നാണ് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.