വലിയതുറ: തീരദേശത്ത് എലിപ്പനിയും ഡെങ്കിപ്പനിയും അതിസാരവും ഛര്‍ദിയും ടൈഫോയ്ഡും പടരുന്നു. വലിയതുറയിലും ബീമാപള്ളിയിലുമായി ഏഴുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിനടുത്ത് ശ്രീചിത്രാനഗറില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും ശംഖുംമുഖത്ത് ഒമ്പതുവയസ്സുകാരനുമാണ് എലിപ്പനി പിടിപെട്ടതായി സ്ഥിരീകരിച്ചത്. കുഴിവിളാകം എഫ്.സി.ഐ ലെയ്നില്‍ ഏഴുവയസ്സുകാരിക്ക് ടൈഫോയ്ഡും പിടിപെട്ടു. തീരദേശത്തെ മറ്റിടങ്ങളില്‍ ഡെങ്കിപ്പനിയും പടരുന്നു. കുട്ടികള്‍ക്കും ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. ബീമാപള്ളി ഈസ്റ്റ് വാര്‍ഡില്‍ നിരവധിപേര്‍ക്ക് അതിസാരവും ഛര്‍ദിയും പിടിപെട്ടു. ബീമാപള്ളിക്ക് പിറകുവശം, പൂന്തുറ, വലിയതുറ, ആഭ്യന്തര വിമാനത്താവളത്തിന് സമീപത്തെ ശ്രീചിത്രാനഗര്‍, ശംഖുംമുഖത്തെ കാര്‍ഗോക്ക് സമീപം എന്നിവിടങ്ങളില്‍ ചപ്പുചവറും മാലിന്യവും അടിഞ്ഞ് കൂടിയിട്ട് നാളേറെയായി. ചിത്രാനഗറില്‍ കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി ബാധിച്ച് രണ്ടുകുട്ടികള്‍ മരിച്ചിരുന്നു. മേഖലയില്‍ പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളില്‍ കൊതുക് വര്‍ധിച്ചിട്ടുണ്ട്. പൂന്തുറ വാര്‍ഡില്‍ ചന്തയില്‍ മാലിന്യം അടിഞ്ഞ് കിടന്നിട്ട് ആഴ്ച രണ്ടായി. ഇതുനീക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. വലിയതുറയിലെ മാലിന്യക്കൂമ്പാരം മാറ്റിയിട്ടില്ല. വലിയതുറയിലും പരിസരത്തും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.