വര്‍ക്കല: ഇടവ പഞ്ചായത്തിന്‍െറ വിവിധ മേഖലയില്‍ വഴിയോരങ്ങളിലും നടുറോഡിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ഇടവ തകിടിയില്‍ ക്ഷേത്രത്തിന് മുന്‍വശത്തായി നടുറോഡില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് മാലിന്യം തള്ളിയത്. അതിന് മുമ്പത്തെ ദിവസം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പഞ്ചവടിക്ക് സമീപത്തെ കാവിന് മുന്നിലും വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. മൂന്നുമൂല സ്വപ്ന തിയറ്ററിന് എതിര്‍വശത്തെ റോഡിലാണ് ഇപ്പോള്‍ സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. ഇടവ വലിയ പള്ളിക്ക് സമീപത്തുനിന്നാരംഭിച്ച് പതിനെട്ടാംപടി വരെയും റോഡിന്‍െറ ഇരുവശങ്ങളിലും വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. പ്ളാസ്റ്റിക് കാരിബാഗുകളിലും ചാക്കുകളിലും കെട്ടിയാണ് രാത്രിയില്‍ വാഹനങ്ങളിലത്തെിച്ച് വലിച്ചെറിയുന്നത്. ദുര്‍ഗന്ധം മൂലം വലിയപള്ളിക്ക് മുന്നിലൂടെയുള്ള യാത്രയും പരിസരവാസികളുടെ സൈ്വരജീവിതവും ദുരിതമായി. ഗാര്‍ഹിക മാലിന്യങ്ങളെ കൂടാത ഹോട്ടല്‍, പൗള്‍ട്രിഫാം, കാറ്ററിങ് യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും വന്‍തോതിലാണ് മാലിന്യം നിറച്ച ചാക്കുകള്‍ റോഡുവശങ്ങളില്‍ തള്ളുന്നത്. തന്മൂലം ഇടവയില്‍ തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.