സ്കൂളില്‍ തീപിടിത്തം: മൂന്ന് ബസുകള്‍ കത്തിനശിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്കൂളില്‍ തീപിടിത്തമൂന്ന് ബസുകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. വിദ്യാര്‍ഥികളെ വീട്ടിലത്തെിച്ചശേഷം തിരികെ സ്കൂളിലത്തെി ബസുകള്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍മാര്‍ മടങ്ങി. സ്കൂളില്‍ സെക്യൂരിറ്റി മാത്രമാണ് സംഭവസമയത്തുണ്ടായിരുന്നത്. ആദ്യം ഒരു ബസില്‍ തീ പിടിക്കുകയും തുടര്‍ന്ന് മറ്റ് രണ്ടെണ്ണത്തിലേക്ക് പടരുകയുമായിരുന്നു. തീ പിടിക്കുന്നതുകണ്ട് പരിഭ്രാന്തിയിലായ സെക്യൂരിറ്റി ഉച്ചത്തില്‍ നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാരും സമീപവാസികളും ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസുകളുടെ ടയറുകള്‍ ഉച്ചത്തില്‍ പൊട്ടിയത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയാക്കി. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍എന്‍ജിനുകള്‍ എത്തിയാണ് തീ കെടുത്തിയത്. തീ പിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.