തെറ്റിയാര്‍ പാലം പുനര്‍നിര്‍മാണം; പാതവികസനം വൈകില്ല –കലക്ടര്‍

തിരുവനന്തപുരം: തെറ്റിയാറിന് കുറുകേ അശാസ്ത്രീയമായി നിര്‍മിക്കുന്ന പാലം പുതിയ അലൈന്‍മെന്‍റില്‍ പുനര്‍നിര്‍മിക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കിയത് പാത നിര്‍മാണം വൈകാന്‍ കാരണമാകില്ളെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ജലസേചന വകുപ്പ് അധികൃതര്‍ തുടങ്ങിയവരുമായി സംയുക്ത പരിശോധന നടത്തി പാലത്തിന്‍െറ ഘടനമാറ്റുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനത്തിലത്തെും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ സ്ഥലത്തില്ലാത്തതിനാലാണ് ഇക്കാര്യം വൈകുന്നത്. കൂടാതെ, മഴയായതിനാല്‍ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. കഴിവതും വേഗത്തില്‍ പരിശോധന നടത്തി പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തെും. നിലവിലുള്ള ഡിസൈന്‍ അനുസരിച്ച് പുതിയപാലം വന്നാല്‍ വീണ്ടും മണ്ണ് അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാകും. നിരന്തരം മണ്ണ് മാറ്റിയില്ളെങ്കില്‍ കഴക്കൂട്ടം ടെക്നോപാര്‍ക്ക് മേഖലയില്‍ വെള്ളപ്പൊക്കമുണ്ടായി ജനങ്ങള്‍ക്ക് ദുരിതമാകും. നേരത്തേ, ടെക്നോപാര്‍ക്കിലെ കമ്പനികളുടെ സഹകരണത്തോടെയാണ് തെറ്റിയാര്‍ തോട് വൃത്തിയാക്കിയത്. പാലം പണിക്ക് സ്റ്റോപ് മെമ്മോ നല്‍കിയതു കാരണം പാതവികസനം തടസ്സപ്പെടുന്ന സാഹചര്യമില്ല. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട പണികള്‍ നിലവില്‍ എട്ടുമാസം വൈകിയാണ് പുരോഗമിക്കുന്നത്. മരം മുറിക്കല്‍ സംബന്ധിച്ച വിവാദങ്ങള്‍ കാരണം അഞ്ചുമാസവും മണ്ണെടുക്കല്‍ വിവാദം കാരണം മൂന്നുമാസവും പണി തടസ്സപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, പാതനിര്‍മാണത്തിന്‍െറ 30 ശതമാനത്തോളം പ്രവൃത്തികളാണ് ഇത് വരെ പൂര്‍ത്തിയായിട്ടുള്ളത്. തെറ്റിയാറിന്‍െറ ഗതിക്ക് യോജിക്കുന്ന രീതിയില്‍ മാറ്റങ്ങളോടെ പാലം പണിക്ക് ദേശീയപാത അതോറിറ്റിയുമായി സഹകരിച്ച് പാതനിര്‍മാണത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ പരിഹാരം കണ്ടത്തൊനാണ് ശ്രമമെന്നും കലക്ടര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.