ആറ്റിങ്ങല്‍: കുടുംബാംഗങ്ങളുമായി പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ ദലിത് യുവതിയെ അജ്ഞാതസംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചിറയിന്‍കീഴ് സ്വദേശിയായ 27കാരിയാണ് ഇതുസംബന്ധിച്ച് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. ഇതേപ്പറ്റി പൊലീസ് പറയുന്നത്: ഭര്‍തൃമതിയായ യുവതി അഞ്ചാം തീയതി രാവിലെ വീട്ടില്‍നിന്ന് കൂട്ടുകാരിയെ കാണാനെന്നുപറഞ്ഞ് പോയിരുന്നു. വൈകീട്ട് താമസിച്ചാണ് മടങ്ങിവന്നത്. ഇത് ഭര്‍ത്താവും വീട്ടുകാരും ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തു. വാക്കുതര്‍ക്കത്തിനൊടുവില്‍ 8.30ഓടെ യുവതി വീടുവിട്ടിറങ്ങി. ആറ്റിങ്ങല്‍ മാമം പഴയ പാലം വഴി നടന്നുവരുന്നതിനിടെ ബൈക്കിലത്തെിയ രണ്ട് യുവാക്കള്‍ യുവതിയെ പരിചയപ്പെടുകയും ശല്യപ്പെടുത്തുകയും ചെയ്തു. ഇവരും യുവതിയുമായി സംസാരിച്ച് നില്‍ക്കവേ മറ്റൊരു ബൈക്കിലത്തെിയ രണ്ടുപേര്‍ കാര്യം അന്വേഷിച്ചു. ഇതിനുശേഷം ആദ്യസംഘത്തെ വിരട്ടി ഓടിച്ചു. യുവതി വീടുവിട്ട വിവരം പൊലീസിനെ വിളിച്ചറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയെ ബൈക്കില്‍ കയറ്റി പന്തലക്കോട് റോഡിലേക്ക് ഓടിച്ചുപോയി ഏതോ അജ്ഞാത കേന്ദ്രത്തിലത്തെിച്ച് പീഡിപ്പിച്ചെന്നും പറയുന്നു. സംഘത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ട യുവതി അടുത്തദിവസം രാവിലെ അവിടെനിന്ന് വലിയകുന്ന് ആശുപത്രി പരിസരത്തത്തെി. വീട്ടുകാരുമായി ബന്ധപ്പെട്ട യുവതി ഭര്‍ത്താവിന്‍െറ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ബസ്സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്ന് വീട്ടുകാരോടൊപ്പം പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.