തിരുവനന്തപുരം: പ്ളാസ്റ്റിക് നിയന്ത്രിക്കുന്നതിന്‍െറ ആദ്യഘട്ടമായി നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നടപടി തുടങ്ങി. കവടിയാര്‍ മുതല്‍ തമ്പാനൂര്‍ വരെയുള്ള റോഡുകളിലാണ് ആദ്യം നിരോധം ഏര്‍പ്പെടുത്തുക. ഈ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും ബോര്‍ഡുകള്‍ നീക്കണമെന്ന് നിര്‍ദേശം നല്‍കുന്ന നോട്ടീസും കോര്‍പറേഷന്‍ നല്‍കി. 20നകം ബോര്‍ഡുകള്‍ നീക്കണം. അതിനുശേഷം ഈ ഭാഗങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പറേഷന്‍ സ്ക്വാഡുകള്‍ നീക്കും. വീണ്ടും സ്ഥാപിച്ചാല്‍ അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. നിരോധത്തിന് മുന്നോടിയായി കോര്‍പറേഷനിലെ 15 മുതല്‍ 30 വരെ വാര്‍ഡുകളിലെ പ്രധാന ജങ്ഷനുകളില്‍ പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തും. ഇതിനായി വലിയ എല്‍.ഇ.ഡി സ്ക്രീന്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ ബോധവത്കരണ സന്ദേശം പ്രദര്‍ശിപ്പിക്കും. ജൂലൈ ഒന്ന് മുതല്‍ 15 വരെ കോര്‍പറേഷന്‍ പരിധിയിലെ സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് മേയര്‍ അറിയിച്ചു. കോര്‍പറേഷന്‍ നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ കവടിയാര്‍ തമ്പാനൂര്‍ റോഡില്‍ ഉണ്ടായിരുന്ന തങ്ങളുടെ കക്ഷികള്‍ ഉള്‍പ്പെട്ട ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാനുള്ള കോര്‍പറേഷന്‍െറ നടപടിക്ക് എല്ലാ സഹായവും നല്‍കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നഗരം സുന്ദരമാക്കാനുള്ള എന്ത് നീക്കങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.