തിരുവനന്തപുരം: നഗരത്തില്‍ യുവാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി. ആക്രമണത്തിനുപിന്നില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍െറ സഹായികളെന്ന് സൂചന. ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനന്തു എന്നറിയപ്പെടുന്ന അനന്തനാണ് (22) ഗുണ്ടാസംഘത്തിന്‍െറ വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പട്ടം പി.എസ്.സി ഓഫിസിനുമുന്നില്‍ ദേശീയപാതയിലായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം റോഡില്‍ നില്‍ക്കുകയായിരുന്ന ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ അനന്തനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് സബ് ഇന്‍സ്പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇക്കഴിഞ്ഞ മേയ് 31ന് ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ നടന്ന അടിപിടിയുടെ പ്രതികാരമാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിന് കാരണമെന്നാണ് സൂചന. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സ്വദേശിയുടെ സഹായികളും അനന്തുവിന്‍െറ സംഘവും തമ്മില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നടന്ന ഉന്തും തല്ലും അടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ പ്രതികാരമായിട്ടാണ് ചൊവ്വാഴ്ച അനന്തനെ ബൈക്കിലത്തെിയ ഗുണ്ടാസംഘം വെട്ടിയതെന്നാണ് നിഗമനം. സംഭവത്തിനുപിന്നില്‍ ഗുണ്ടുകാട് സ്വദേശിയുടെ സഹായികളാണെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അനന്തനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി മുറിവുകളില്‍ തുന്നലിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.