സ്കൂള്‍ കുട്ടികളുമായി വന്ന വാന്‍ അപകടത്തില്‍പെട്ടു

അഞ്ചാലുംമൂട്: സ്കൂള്‍ കുട്ടികളുമായി വന്ന മിനി വാന്‍ അപകടത്തില്‍പെട്ട് ആറുപേര്‍ക്ക് പരിക്കേറ്റു. വാന്‍ നിയന്ത്രണംവിട്ട് പിക്-അപ് ഓട്ടോയിലും മതിലിലും ഇടിക്കുകയായിരുന്നു. കൊല്ലം നഗരത്തിലെ ട്രിനിറ്റി ലൈസിയം, ദേവമാത, മൗണ്ട് കാര്‍മല്‍ എന്നീ സ്കൂളിലെ കുട്ടികളുമായി പോയ കടവൂര്‍ സ്വദേശിയുടെ വാനാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന തൃക്കരുവ, കാഞ്ഞാവെളി ശ്രീരംഗത്തില്‍ അദൈ്വത് (13), നീരാവില്‍ ചിറയില്‍ മംഗലത്ത് വീട്ടില്‍ രുദ്ര (ആറ്), മണലിക്കട ജോസ് ഭവനില്‍ എല്‍ബിന്‍ (എട്ട്), കാഞ്ഞാവെളി വയലില്‍ വീട്ടില്‍ ടൊറന്‍സ് (13), സഹോദരി ട്രീസ (11) എന്നിവരെ നിസ്സാര പരിക്കുകളോടെ മതിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നത്തെിയ സ്കൂള്‍ വാന്‍ നിയന്ത്രണംവിട്ട് പാര്‍ക്ക് ചെയ്തിരുന്ന പിക്-അപ് ഓട്ടോയും സമീപത്തെ സി.വൈ.എം.എ ലൈബ്രറിയുടെ മതിലും തകര്‍ക്കുകയായിരുന്നു. വാനിന്‍െറ അമിത വേഗമാണ് അപകടകാരണമെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. വാന്‍ ഡ്രൈവര്‍ ഇഞ്ചവിള സ്വദേശി നജിമുദ്ദീനെ (51) അറസ്റ്റ് ചെയ്തു. അപകടത്തില്‍ നജിമുദ്ദീനും പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന്, സ്കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.