തിരുവനന്തപുരം: തലസ്ഥാനത്ത്് എലിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ രണ്ട് മരണം. പനി ബാധിതരുടെ എണ്ണം അയ്യായിരത്തോളം. കാലവര്‍ഷം കനക്കുന്നതിന് മുമ്പുതന്നെ തലസ്ഥാനത്ത് പനി ഭീതി പരത്തി പടരുകയാണ്. ഈമാസം ഇതുവരെ ഇരുപതോളം പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി. ആനാട് സ്വദേശി ഹസീന, കുളത്തൂര്‍ സ്വദേശി വേലപ്പന്‍ എന്നിവരാണ് മരിച്ചത്. വെമ്പായം,വീരണകാവ്, കരകുളം, മുക്കോല, കവടിയാര്‍, മലയാടി, പാങ്ങപ്പാറ, മാണിക്കല്‍, ചിറയിന്‍കീഴ്, കുളത്തൂര്‍, അരുവിക്കര, കരമന, കവടിയാര്‍, മണക്കാട്, കാട്ടാക്കട, പുത്തന്‍തോപ്പ്, വാമനപുരം എന്നിവിടങ്ങളിലാണ് എലിപ്പനി കണ്ടത്തെിയത്. പതിനെട്ടോളം പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. നെടുമങ്ങാട്, ബാലരാമപുരം, കാട്ടാക്കട, കണ്ണമ്മൂല, വിതുര, അരുവിക്കര, ആര്യനാട്, കരമന, കവടിയാര്‍, കരകുളം, കിളിമാനൂര്‍, പുത്തന്‍തോപ്പ്, തോന്നയ്ക്കല്‍, വലിയതുറ, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് ഡെങ്കി കണ്ടത്തെിയത്. പനി ബാധിച്ച് ചെട്ടികുളങ്ങരയിലാണ് ഒരാള്‍ മരിച്ചത്. ഇവ കൂടാതെ ചികുന്‍ ഗുനിയ, ചിക്കന്‍ പോക്സ് എന്നിവയും നേരിയ തോതില്‍ കണ്ടത്തെി. ഒരാഴ്ചക്കിടെ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത് അയ്യായിരത്തോളം പേരാണ്. പ്രതിദിനം ആയിരത്തിലധികം പേരാണ് ചികിത്സ തേടുന്നത്. കഴിഞ്ഞമാസം പനിബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നു. ഡെങ്കി ബാധിച്ച് രണ്ടു പേരും എലിപ്പനിയില്‍ മൂന്ന് പേരുമാണ് മരിച്ചത്. ഡെങ്കി ബാധിതര്‍ -345, എലിപ്പനി -197 എന്നിങ്ങനെയായിരുന്നു മറ്റ് കണക്കുകള്‍. ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം തലസ്ഥാന നഗരത്തിലും എലിപ്പനിയും ഡെങ്കിയും പകരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാലിന്യം നിറഞ്ഞ ജലാശയങ്ങളും ഖരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശാശ്വത പദ്ധതികള്‍ ഇല്ലാത്തതുമാണ് ഈ ദുരവസ്ഥക്ക് കാരണമായി ആരോപിക്കുന്നത്. കാലവര്‍ഷം കനക്കുന്നതോടെ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യം ആരോഗ്യവകുപ്പും തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.