ശക്തന്‍െറ പരാജയം; ഡി.സി.സി പ്രസിഡന്‍റിന്‍െറ ആക്ഷേപം അടിസ്ഥാനരഹിതമെന്ന്

പേയാട്: കാട്ടാക്കട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ശക്തന്‍െറ പരാജയത്തെക്കുറിച്ച് ഡി.സി.സി പ്രസിഡന്‍റ് നടത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജനതാദള്‍ (യു) ജില്ലാ സെക്രട്ടറിയും മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എസ്. ചന്ദ്രന്‍നായര്‍. മലയിന്‍കീഴ് പഞ്ചായത്തില്‍ ജനതാദള്‍(യു) ഇടതുമുന്നണി പിന്തുണയോടെ ഭരണം നടത്തുന്നതാണ് കാട്ടാക്കട മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരാജയത്തിന് കാരണമായതെന്നായിരുന്നു ഡി.സി.സി പ്രസിഡന്‍റിന്‍െറ ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ ഡി.സി.സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തന്‍െറ പരാജയ കാരണം പ്രസിഡന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രാദേശിക ഘടകത്തെ നോക്കുകുത്തിയാക്കി വന്‍മാന്‍ ഷോ നടത്തിയതാണ് ശക്തന്‍െറ തോല്‍വിക്ക് കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എം. മണികണ്ഠന്‍ നേതൃത്വത്തെ അറിയിച്ചിരുന്നതായും ചന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനതാദളിന് ഓട്ടോറിക്ഷയില്‍ കൊള്ളുന്ന പ്രവര്‍ത്തകര്‍ പോലും കാട്ടാക്കട, നേമം മണ്ഡലങ്ങളില്‍ ഇല്ളെന്ന് കരകുളം കൃഷ്ണപിള്ള പരിഹസിച്ചിരുന്നു. കരകുളം കൃഷ്ണപിള്ള മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ സൈക്കിളില്‍ കൊള്ളുന്ന അണികള്‍ പോലും ഇല്ലാതായ ശേഷമാണ് കോണ്‍ഗ്രസില്‍ എത്തിയതെന്നായിരുന്നു അതിനുള്ള മറുപടി. താനൊഴികെയുള്ള ജനതാദള്‍ നേതാക്കള്‍ ശക്തനു വേണ്ടി ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചതെന്നും കരകുളം കൃഷ്ണപിള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.