റാഗിങ്ങില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

പൂവാര്‍: മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. റാഗിങ്ങിനെതുടര്‍ന്നുണ്ടായ മര്‍ദനത്തിലാണ് പരിക്ക്. മര്യാപുരം നുള്ളിവിള എസ്.ആര്‍. ഭവനില്‍ സൈമണിന്‍െറ മകനും അരുമാനൂര്‍ എം.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയുമായ എസ്. ശരത്തിനാണ് (16) മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് സ്കൂളിനുള്ളില്‍ വെച്ചാണ് സംഭവം. ശരത്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ളാസ് കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങിയ ശരത്തിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ചെന്നും എന്നാല്‍, ശരത്ത് മുഴുവനായി പേര് പറയാത്തതിനെതുടര്‍ന്ന് ഗ്രൗണ്ടില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശരത്തിനൊപ്പം പ്ളസ് വണ്‍ പ്രവേശം നേടിയ മറ്റ് നാലു കുട്ടികള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവം റാഗിങ് അല്ളെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കം സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടെന്നും രക്ഷാകര്‍ത്താക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. റാഗിങ് അല്ളെന്നും വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമാണ് മര്‍ദനത്തിനുപിന്നിലെന്നും പ്രിന്‍സിപ്പല്‍ എന്‍.വി. സുരേഷ് പറഞ്ഞു. സ്കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും പൂവാര്‍ എസ്.ഐ ഗിരിലാല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.