യാത്രക്കാര്‍ക്ക് ഭീഷണിയായി ബൈക്കുകളുടെ അമിതവേഗം

പാറശ്ശാല: ബൈക്കുകളുടെ അമിതവേഗം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പൂവാര്‍-പൊഴിയൂര്‍ മേഖലകളില്‍ രണ്ടും മൂന്നും പേരെ കയറ്റി ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് പായുന്ന ബൈക്കുകളെ പേടിച്ചാണ് വഴിയാത്ര. അമിതവേഗത്തില്‍ പായുന്ന ബൈക്കുകളുടെ സ്റ്റാന്‍ഡ് ചവിട്ടിപിടിച്ച് തീ പാറിച്ച് ഓടിക്കുക, സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തുക, എസ് ആകൃതിയില്‍ ഓടിക്കുക തുടങ്ങിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവരുമുണ്ട്. ബൈക്കുകളുടെ രൂപം മാറ്റി സൈലന്‍സര്‍ ഇളക്കി വന്‍ ശബ്ദത്തോടെയാണ് ഭൂരിഭാഗം യുവാക്കളുടെയും യാത്ര. ഘടനയില്‍ മാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥരുടെ നിസ്സംഗത പ്രതിഷേധത്തിനിടയാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.