ജില്ലയിലെ മൂന്നുനദികള്‍ മാലിന്യവാഹിനികള്‍

തിരുവനന്തപുരം: ജില്ലയിലെ മൂന്ന് നദികള്‍മാലിന്യ വാഹിനികളായി മാറിയതായി നദീസംരക്ഷണ സമിതി റിപ്പോര്‍ട്ട്. സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അധ്യാപകഭവനില്‍ ചേര്‍ന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പിലാണ് കണ്ടത്തെല്‍. തെളിവെടുപ്പ് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ഉദ്ഘാടനം ചെയ്തു. നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നീ നദികള്‍ സംരക്ഷിച്ചില്ളെങ്കില്‍ പരിസ്ഥിതി ആഘാതത്തിനൊപ്പം മനുഷ്യന് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. വെള്ളായണി കായല്‍ ഉടന്‍തന്നെ സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തണം. പാണ്ടവന്‍ പാറ ഇല്ലാതാകുന്നു. ജനറല്‍ ആശുപത്രിയിലെ മാലിന്യം നെയ്യാറില്‍ നിക്ഷേപിക്കുന്നു. നെയ്യാറില്‍ മണലൂറ്റും വ്യാപകമായിരിക്കുകയാണ്. മണല്‍ ഇല്ലാതെ വരുമ്പോള്‍ കര ഇടിക്കുന്നതിനാല്‍ കടവുകള്‍ ഇല്ലാതാകുന്നു. തൃക്കണ്ണാപുരം നദിക്കര കൈയേറി. തുടങ്ങി നിരവധി പരാതികളാണ് തെളിവെടുപ്പില്‍ ലഭിച്ചത്. സര്‍ക്കാര്‍ ധവളപത്രം ഇറക്കുമ്പോള്‍ പരിസ്ഥിതി രംഗത്തുനില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തണം. അല്ലാത്ത പക്ഷം യഥാര്‍ഥ പരിസ്ഥിതി പ്രശ്നം കണ്ടത്തെുക സാധ്യമല്ല. അതുകൊണ്ട് പ്രഫ. എം.കെ. പ്രസാദ് ചെയര്‍മാനായുള്ള കമ്മിറ്റിയാണ് 14 ജില്ലകളിലും തെളിവെടുപ്പ് നടത്തുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ. ബിനു നിവേദനങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിച്ചു. ടി.എന്‍. പ്രതാപന്‍, ശങ്കര്‍, ആര്‍. അജയന്‍, ഡോ. ജയകുമാര്‍, പ്രഫ. ഗോപിനാഥന്‍, ഉദയകുമാര്‍ രാജനന്ദിനി, ആറ്റിങ്ങല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. സമിതിക്ക് മുമ്പാകെ 22 പരാതികളാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.