കുടുംബത്തിന്‍െറ ദാരുണാന്ത്യം; കണ്ണീരിലാഴ്ന്ന് ധനുവച്ചപുരം

പാറശ്ശാല: റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വിഷവാതകംശ്വസിച്ച് ദമ്പതികളും നാലുവയസ്സുകാരി മകളും മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. ദുരന്തവാര്‍ത്ത ആദ്യം വിശ്വസിക്കാനായില്ളെങ്കിലും പിന്നീട് നാട്ടുകാര്‍ ഒന്നടങ്കം പാറശ്ശാല ധനുവച്ചപുരം പരുത്തിവിള എയ്തുകൊണ്ടാന്‍വിള ഗ്രയ്സ് കോട്ടേജിലേക്ക് ഒഴുകിയത്തെി. അനില്‍രാജ് (37), ഭാര്യ അരുണ (27), ഇവരുടെ മകള്‍ നാലുവയസ്സുകാരി അലീഷ എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നാലാഞ്ചിറ മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ ശിവവിക്രം, കണ്‍റോണ്‍മെന്‍റ് അസി. കമീഷണര്‍ സൈഫുദ്ദീന്‍, പേരൂര്‍ക്കട സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍, മണ്ണന്തല സബ് ഇന്‍സ്പെക്ടര്‍ അശ്വനി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. രാവിലെ ഏഴോടെയാണ് മരണവിവരം ജന്മസ്ഥലമായ പരുത്തിവിളയിലെ ബന്ധുക്കള്‍ അറിഞ്ഞത്. നാട്ടിലെ പ്രധാനകാര്യങ്ങളിലും പള്ളികമ്മിറ്റികളിലും സജീവപ്രവര്‍ത്തകനായിരുന്നു അനില്‍രാജ്. ധനുവച്ചപുരം മലങ്കര സിറിയന്‍ കത്തോലിക്ക സഭ സെക്രട്ടറിയും എം.സി.വൈ.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യക്കും കൂടി തന്‍െറ കോളജില്‍ ജോലിലഭിച്ചതോടെ ഒരുവര്‍ഷം മുമ്പാണ് നാലാഞ്ചിറയില്‍ വീട് വാടകക്കെടുത്തത്. എല്ലാ വെള്ളിയാഴ്ചയും രാത്രി വീട്ടിലത്തെിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് നാലാഞ്ചിറയിലേക്ക് പോകുന്നത്. കഴിഞ്ഞ 13 വര്‍ഷമായി അനില്‍രാജ് നാലാഞ്ചിറയിലെ മാര്‍ ബസേലിയസ് കോളജില്‍ ലാബ് അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചുവരികയാണ്. നാലാഞ്ചിറ സെന്‍റ് ഗോരേറ്റീസ് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ് മകള്‍ അലീഷ. ഉച്ചയോടെ ഇന്‍ക്വസ്റ്റും മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹങ്ങള്‍ മാര്‍ ബസേലിയോസ് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ധനുവച്ചപുരം മലങ്കര സിറിയന്‍ കത്തലിക്ക് ചര്‍ച്ചിലും പൊതുദര്‍ശനത്തിന് വെച്ചു. രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.