വര്‍ക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 2016-17 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ വികസന സെമിനാര്‍ സംഘടിപ്പിച്ചു. അഡ്വ. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എ.എച്ച്. സലിം അധ്യക്ഷത വഹിച്ചു. കരടുപദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി. രഞ്ജിത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയസിംഹന്‍ പദ്ധതിരേഖ അവതരിപ്പിച്ചു. വര്‍ക്കല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസഫ്, സി.എസ്. രാജീവ്, ഇക്ബാല്‍, അരുണ എസ്. ലാല്‍, അജി, സെക്രട്ടറി ലതാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷിക കരടുപദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തില്‍ പൊതുവികസനം, പട്ടികജാതി വികസനം എന്നിവക്ക് 5.75 കോടിയിലധികം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 6,86,350 രൂപയുടെ വീതം പദ്ധതിയും ഉല്‍പാദനമേഖലയില്‍ 27,45,400 രൂപയുടെയും മാലിന്യനിര്‍മാര്‍ജനത്തിന് 13,72,750 രൂപയുടെയും റോഡുകളുടെ സംരക്ഷണത്തിന് 98,71,000 രൂപയുടെയും പദ്ധതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.