തിരുവനന്തപുരം: മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി പരിഷ്കരണത്തിന് പിന്നാലെ പ്ളാസ്റ്റിക് നിയന്ത്രണത്തിന്‍െറ മറവിലും ജനത്തിനുമേല്‍ അധിക നികുതി ചുമത്താന്‍ കോര്‍പറേഷന്‍ നീക്കം. 50 മൈക്രാണിന് മുകളിലുള്ള പ്ളാസ്റ്റിക് ക്യാരിബാഗിന് അമിതചാര്‍ജ് ഈടാക്കിയാണ് നഗരവാസികള്‍ക്ക് കോര്‍പറേഷന്‍ ഇരുട്ടടി സമ്മാനിക്കാന്‍ പോകുന്നത്. പ്ളാസ്റ്റിക് നിയന്ത്രണത്തിന്‍െറ പേരുപറഞ്ഞ് ഏര്‍പ്പെടുത്താന്‍ പോകുന്ന പരോക്ഷ നികുതിക്കെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പ്ളാസ്റ്റിക് നിയന്ത്രണത്തിന്‍െറ അടിസ്ഥാനത്തില്‍ 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് ക്യാരി ബാഗ് മത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് കോര്‍പറേഷന്‍ വ്യാപാരികള്‍ക്കും മറ്റും നല്‍കിയിരിക്കുന്ന നിര്‍ദേശം. അതും കോര്‍പറേഷന്‍െറ ഹാള്‍മാര്‍ക്ക് പതിക്കണം. മൂന്നുരൂപ വിലക്കുള്ള 50 മൈക്രോണിന് മുകളിലെ ക്യാരി ബാഗ് ഹാള്‍മാര്‍ക്ക് ചെയ്യാന്‍ വ്യാപാരികള്‍ മൂന്നുരൂപ കോര്‍പറേഷന് ഫീസ് ഒടുക്കണം. ഉപഭോക്താവിന് ഇതേ ക്യാരി ബാഗ് നല്‍കേണ്ടത് ആറു രൂപക്കെന്നാണ് കോര്‍പറേഷന്‍െറ നിര്‍ദേശം. അഞ്ചുരൂപ വിലയുള്ള ക്യാരി ബാഗാണെങ്കില്‍ ഹോളോഗ്രാം പതിപ്പിച്ച് ഉപഭോക്താവിലത്തെുമ്പോള്‍ അതിന് 11 രൂപ നല്‍കണം. ഇത് വലിയ ബാധ്യതക്കപ്പുറം നഗരവാസികള്‍ക്ക് പരോക്ഷമായി ഒരുനികുതി കൂടി അടിച്ചേല്‍പിക്കുകയാണെന്നാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. അതേമസയം, പ്ളാസ്റ്റിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നടത്തേണ്ട മുന്നൊരുക്കം ഒരിടത്തുമത്തെിയില്ല. ജനങ്ങള്‍ക്കുവേണ്ടി ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയില്ല. നികുതിക്കുപുറമേ അമിതവില നല്‍കി പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ജനം വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടാവുക. വ്യാപാരി വ്യവസായി ഏകോപന സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പ്ളാസ്റ്റിക് വില്‍ക്കരുതെന്ന് കാട്ടി നോട്ടീസ് നല്‍കുന്ന പ്രവൃത്തി തുടരുകയാണെന്നാണ് കോര്‍പറേഷന്‍െറ വിശദീകരണം. ഇതിനിടെ 50 മൈക്രോണില്‍ കൂടുതലുള്ള പ്ളാസ്റ്റിക്കില്‍ പതിപ്പിക്കാനുള്ള ഹോളോഗ്രാം ഇതുവരെയും എത്തിയിട്ടില്ല. സപൈ്ളഓര്‍ഡര്‍ നല്‍കാനുള്ള നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. അതിന് ശേഷം ഹോളോഗ്രാം അച്ചടിച്ച് എപ്പോള്‍ എത്തുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിനിടെ പ്ളാസ്റ്റിക് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച കട പരിശോധനയില്‍ 450 കിലോ പ്ളാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. വ്യാപാരികള്‍ക്ക് പ്ളാസ്റ്റിക് കാരി ബാഗുകള്‍ ഒഴിവാക്കുന്നതിനായി നല്‍കിയ സമയപരിധി അവസാനിച്ചതിനെതുടര്‍ന്നാണ് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധന തുടങ്ങിയത്. ഫോര്‍ട്ട്, ശാസ്തമംഗലം, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, ചെന്തിട്ട, തിരുമല തുടങ്ങിയ സ്ഥലങ്ങളിലെ 350 കടകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നാണ് ബാഗുകള്‍ പിടിച്ചെടുത്തത്. നഗരസഭാപരിധിയിലെ 25 ഹെല്‍ത്ത് സര്‍ക്കിളുകളുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ക്ക് പുറമെ സ്പെഷല്‍ സ്ക്വാഡുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരിശോധനയുടെ ആദ്യദിവസമായ ശനിയാഴ്ച 250 കടകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ ബോധവത്കരണത്തിനായി നോട്ടീസ് വിതരണം ചെയ്തു. വ്യാപാരികള്‍ക്ക് പദ്ധതി സംബന്ധിച്ച് വിശദീകരണം അധികൃതര്‍ നല്‍കി. വിവിധ ഹെല്‍ത്ത് ഓഫിസ് മുഖേന നടത്തിയ സ്ക്വാഡുകളാണ് വില്‍പനക്കായി സൂക്ഷിച്ചബ പ്ളാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തത്. പരിശോധനക്കായി ആഗസ്റ്റ് ഒന്നുമുതല്‍ മേയറുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെയും നേതൃത്വത്തില്‍ കൂടുതല്‍ ശക്തമായ സ്ക്വാഡുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.