കോളിയൂര്‍ മര്യദാസ് കൊലപാതകം; തെളിവെടുപ്പ് നടത്തി

കോവളം: കോളിയൂര്‍ മര്യദാസ് കൊലപാതകത്തിലെ പ്രതികളെ സംഭവം നടന്ന വീട്ടിലും വിഴിഞ്ഞത്തുമത്തെിച്ച് തെളിവെടുപ്പ് നടത്തി. കോളിയൂര്‍ ചാനല്‍ക്കര ചരുവിള പുത്തന്‍വീട്ടില്‍ മര്യദാസിനെ (45) വീട്ടില്‍ കയറി തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യ ഷീജക്ക് (40) തലക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് തെളിവെടുപ്പ്. ഒന്നാംപ്രതി തമിഴ്നാട് തിരുനെല്‍വേലി കളക്കാട് കാശിനാഥപുരത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി കൊലുസ് ബിനു എന്ന അനില്‍കുമാര്‍, രണ്ടാംപ്രതി തമിഴ്നാട് വേലൂര്‍ ഒടുകത്തൂര്‍ സ്വദേശി ചന്ദ്രന്‍ എന്നിവരെയാണ് കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ചത്. വൈകീട്ട് മൂന്നോടെ ഫോര്‍ട്ട് എ.സി സുധാകരപിള്ള, സ്പെഷല്‍ ബ്രാഞ്ച് എ.സി റെജി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിഴിഞ്ഞം സി.ഐ ന്യൂമാന്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ സ്ഥലത്തത്തെിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതികളെ നാട്ടുകാര്‍ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുമെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബസിന്‍െറ മുന്നിലും പിന്നിലും പൊലീസ് സംഘത്തിന്‍െറ അകമ്പടി ഉണ്ടായിരുന്നു. രണ്ടാംപ്രതി ചന്ദ്രന്‍െറ മുഖം മറച്ചിരുന്ന കറുത്ത തുണി നാട്ടുകാര്‍ മാറ്റുമെന്ന് ഭയന്ന് ഹെല്‍മറ്റ് കൂടി അണിയിച്ചാണ് പൊലീസ് ഇയാളെ വീട്ടില്‍നിന്ന് തിരികെ ഇറക്കിയത്. ഇത് കഴിഞ്ഞ് പ്രതികളെ സംഭവത്തിന് മുമ്പ് ഒളിച്ചിരുന്ന കനാലിന് സമീപമത്തെിച്ചു. പ്രതികളില്‍ ചന്ദ്രന്‍െറ മുഖം ഹെല്‍മറ്റ് ഉപയോഗിച്ച് മറച്ചിരുന്നത് നാട്ടുകാരെ പ്രകോപിപ്പിച്ചു. പലതവണ പ്രതികളെ കൈയേറ്റംചെയ്യാനുള്ള നാട്ടുകാരുടെ ശ്രമം വഴിയുടെ രണ്ടുവശത്തും പ്രതിരോധംതീര്‍ത്താണ് പൊലീസ് തടഞ്ഞത്. ഇതിനിടയില്‍ പ്രതിയുടെ മുഖം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരിലൊരാള്‍ പ്രതികളെ കൊണ്ടുവന്ന വാഹനത്തിന് മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കോളിയൂരിലെ തെളിവെടുപ്പിന് ശേഷം പ്രതികളെ നേരെ വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി. കൊലപാതകം നടത്തിയശേഷം പ്രതികള്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലെ ചായക്കടയില്‍ ചെന്ന് ചായകുടിച്ചതായി മൊഴിനല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതികളെ ഇവിടെ എത്തിച്ച് പൊലീസ് മൊഴിയെടുത്തു. ബുധനാഴ്ചയാണ് പൊലീസിന് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.