വെള്ളറട: അമ്പൂരി ആദിവാസി മേഖലയിലുള്ളവരുടെ കടത്തുവള്ളത്തിലെ ദുരിതയാത്രക്ക് വിരാമമാകുന്നു. ബജറ്റില്‍ 15 കോടി രൂപയാണ് പാലത്തിന് അനുവദിച്ചത്. ആദിവാസി മേഖലയായ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കായ്പന്‍ പ്ളാവിള, തൊടുമല തുടങ്ങിയ ഊരുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പ്രഖ്യാപനം. നെയ്യാര്‍ ജലസംഭരണിയില്‍ തമിഴ്നാട്ടില്‍നിന്ന് ഒഴുകിയത്തെുന്ന കരിപ്പയാറിന് കുറുകെ കുമ്പിച്ചല്‍ കടവിലാണ് പാലം നിര്‍മിക്കുന്നത്. നെയ്യാര്‍ റിസര്‍വോയറില്‍ 300 മീറ്റര്‍ നീളമുള്ളത് കുമ്പിച്ചല്‍കടവിനാണ്. ഇവിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2009 നവംബര്‍ മൂന്നിന് ചങ്ങാടത്തില്‍ കയര്‍ വലിച്ച് അക്കരെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി വെള്ളത്തില്‍ വീണ് 11 വയസ്സുള്ള സജോ മരിച്ചിരുന്നു. തുടര്‍ന്ന് ശശിതരൂര്‍ എം.പിയുടെ പിതാവ് ചന്ദ്രന്‍ തരൂര്‍ ഫൗണ്ടേഷന്‍െറ പേരില്‍ ഫൈബര്‍ വള്ളം ഇറക്കി കടവിലെ യാത്രക്ക് താല്‍ക്കാലിക ആശ്വാസം നല്‍കി. യു.ഡി.എഫ് ഗവണ്‍മെന്‍റ് പാലം പണിയാന്‍ ബജറ്റില്‍ തുക അനുവദിച്ച് നിര്‍മാണ സാമഗ്രികള്‍ ഇറക്കിയെങ്കിലും ‘ആവശ്യക്കാര്‍’ എല്ലാം ചുമന്നുമാറ്റി. പാലം പണിക്കായി സ്ഥാപിച്ച ശിലാഫലകം നാട്ടുകാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വള്ളത്തിലൂടെയുള്ള യാത്രക്കിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആദിവാസികള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.