റോഡിലും സ്റ്റേഷനിലും യുവാവിന്‍െറ അഴിഞ്ഞാട്ടം

നെടുമങ്ങാട്: കാറില്‍ സഞ്ചരിച്ച ദമ്പതികളെ വഴിയില്‍ തടഞ്ഞ് മര്‍ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസുകാരനെ മര്‍ദിക്കുകയും സ്റ്റേഷനിലെ ടി.വിയും ജനല്‍ ഗ്ളാസും അടിച്ചുതകര്‍ക്കുകയും ചെയ്തു. നെടുമങ്ങാട് പച്ചമലയില്‍ എം.കെ. മന്‍സിലില്‍ താമസമാക്കിയ സജീറാണ് (42) ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ റോഡിലും സ്റ്റേഷനിലും അഴിഞ്ഞാടിയത്. കരകുളം നെല്ലിമൂട് തെക്കേക്കര വീട്ടില്‍ കുമാര്‍ (57) ഭാര്യ ഉഷ (50) എന്നിവര്‍ സഞ്ചരിച്ച കാറിനെ മന്നൂര്‍ക്കോണത്തിന് സമീപം സ്കൂട്ടറില്‍ വന്ന സജീര്‍ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി. കരകുളത്തുനിന്ന് വിതുരയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് താക്കോല്‍ ഊരിയെടുക്കുകയും കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ട് കാറിന്‍െറ മുന്‍വശത്തെ ഗ്ളാസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവം നാട്ടുകാര്‍ വലിയമല പൊലീസിനെ അറിയിച്ചു. ഇതിനിടെ കാറിന്‍െറ താക്കോലുമായി കടന്ന സജീറിനെ തൊളിക്കോട്ടുവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ വലിയമല പൊലീസ് സ്റ്റേഷനിലത്തെിച്ച് ദേഹപരിശോധന നടത്തുന്നതിനിടെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ അജുവിനെ മര്‍ദിച്ചു. മദ്യലഹരിയിലായിരുന്ന സജീര്‍ സ്റ്റേഷനിലെ ടി.വിയും ജനല്‍ ഗ്ളാസും അടിച്ചുതകര്‍ക്കുകയും ചെയ്തു. വൈദ്യ പരിശോധന നടത്തി കേസെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.