റോഡിന്‍െറ വശങ്ങളിലെ കുഴികള്‍ അപകടംവിതക്കുന്നു

ബാലരാമപുരം: ദേശീയപാതക്ക് ഇരുവശത്തെയും കുഴികള്‍ അപകടംവിതക്കുന്നു. ബാലരാമപുരം, നെയ്യാറ്റിന്‍കര, പ്രദേശങ്ങളിലാണ് റോഡിന് ഇരുവശവും മണ്ണിട്ടുയര്‍ത്താത്തത് കാരണം താഴ്ച്ച രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ റോഡിന്‍െറ വശങ്ങളിലേക്ക് ഇറങ്ങുന്നതോടെ തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവാണ്. മുടവൂര്‍പാറ, പൂങ്കോട് ക്ഷേത്രത്തിന് മുന്നില്‍ രണ്ടടിയിലേറെയാണ് താഴ്ചയുള്ളത്. ഇവിടെ അപകടത്തില്‍പെടുന്നവരും നിരവധി. ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിന് സമീപം ദേശീയപാതക്കരികില്‍ രൂപപ്പെട്ട കുഴികളും പലപ്പോഴും അപകടത്തിനിടയാക്കുന്നു. മുടവൂര്‍പ്പാറയില്‍ ലോറിയിടിച്ച ബൈക്ക് കുഴിയില്‍വീണ് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചിരുന്നു. പള്ളിച്ചല്‍ ദേശീയപാതക്കരികിലെ കുഴിയില്‍വീഴാതെ നോക്കുമ്പോള്‍ വാഹനം തെന്നിവീണ് അപകടം സംഭവിച്ചു. റോഡിന് സമാന്തരമായി നടപ്പാതകള്‍ ഉയര്‍ത്തണമെന്ന ആവശ്യത്തോട് വര്‍ഷങ്ങളായി ദേശീയപാത അതോറിറ്റി മൗനംപാലിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.