കഴക്കൂട്ടം: തന്ത്രപ്രധാന കേന്ദ്രമായ വി.എസ്.എസ്.സിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് തുമ്പ പൊലീസ്. ഒരുവര്‍ഷം മുമ്പാണ് രഹസ്യാന്വേഷണവിഭാഗം അടിയന്തരമായി ഇതരസംസ്ഥാനക്കാരുടെ വിവരം ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. തുമ്പ സ്റ്റേഷന്‍ പരിധിയില്‍ നിരവധി ബഹുനില ഫ്ളാറ്റുകളാണ് ഉയര്‍ന്നിട്ടുള്ളത്. പല ഫ്ളാറ്റിലും നിരവധി ഇതരദേശക്കാര്‍ തങ്ങുന്നുണ്ട്. ഇതിനുപുറമെ, ഇത്തരം ഫ്ളാറ്റുകളില്‍ ജോലിക്ക് എത്തുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാരുമുണ്ട്. അനധികൃതമായി എത്തുന്ന ഇവരുടെ മുന്‍കാല പശ്ചാത്തലങ്ങളെക്കുറിച്ച് ജോലിക്കത്തെിക്കുന്നവര്‍ക്കും അറിവുണ്ടാകാറില്ല. വി.എസ്.എസ്.സിപോലെ തന്ത്രപ്രധാന കേന്ദ്രത്തിന് സമീപത്ത് തങ്ങുന്ന അപരിചിതരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കേണ്ടത് തുമ്പ പൊലീസാണ്. വി.എസ്.എസ്.സിക്ക് സമീപം കെട്ടിടം നിര്‍മിക്കുന്നതിന് കര്‍ശന നിരോധങ്ങളുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രദേശത്ത് ഫ്ളാറ്റ് മാഫിയ ചട്ടങ്ങല്‍ കാറ്റില്‍ പറത്തി നിരവധി കെട്ടിടങ്ങളാണ് പണിതത്. അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന പ്രദേശമായ വി.എസ്.എസ്.സി പരിസരത്ത് വേണ്ട ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പൊലീസിനാകുന്നില്ളെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.