അടയമണ്‍ പി.എച്ച്.സി റോഡ് തകര്‍ന്നു; കാല്‍നടപോലും അസാധ്യം

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലത്തെണമെങ്കില്‍ നാട്ടുകാര്‍ തവളച്ചാട്ടം പഠിക്കണം. മേഖലയിലെ സാധാരണക്കാരായ ആളുകള്‍ക്ക് ആശുപത്രിയിലെത്തേണ്ട പ്രധാനറോഡ് കാല്‍നടക്കുപോലും കഴിയാത്തവിധം തകര്‍ന്നിട്ട് മാസങ്ങളായി. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ പ്രധാനകവലയില്‍നിന്ന് കിലോമീറ്ററുകള്‍ ഉള്‍പ്രദേശമായ അടയമണ്ണിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ പുതിയകാവ് പ്രദേശത്തുള്ളവര്‍പോലും ആശുപത്രിയിലത്തെണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. എന്നാല്‍, റോഡാകട്ടെ പലയിടത്തും കാല്‍നടക്കുപോലും കഴിയാത്ത അവസ്ഥയിലാണ്. അടയമന്‍ പയ്യനാട്, മേലെപയ്യനാട്, മൊട്ടക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇവര്‍ക്ക് വാഹനങ്ങളുടെ അഭാവത്തില്‍ കാല്‍നടതന്നെ ശരണം. എന്നാല്‍, ഏറിയഭാഗങ്ങളും കാല്‍നടക്കുപോലും കഴിയാത്തവിധം തകര്‍ന്നിരിക്കുകയാണ്. ഒന്നരക്കിലോമീറ്റര്‍ റോഡില്‍ ഭൂരിപക്ഷപ്രദേശവും പൊട്ടിത്തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. അടയമണ്ണിലെ സ്കൂളുകള്‍, കിളിമാനൂരിലെ ഹൈസ്കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കും വിദ്യാര്‍ഥികളത്തെുന്നത് ഈ റോഡിലൂടെയാണ്. വയലിനോട് ചേര്‍ന്നപ്രദേശത്തെ റോഡിന്‍െറ ഉയരക്കുറവും ഓടകളുടെ അഭാവവുമാണ് പാതയുടെ തകര്‍ച്ചക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.