തിരുവനന്തപുരം: റമദാന്‍ വ്രതവും ഇഫ്താര്‍ സംഗമങ്ങളും മാനവികത വിളംബരം ചെയ്യുന്നെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള മുസ്ലിം കള്‍ചറല്‍ ഫോറവും ഭാരത സാംസ്കാരിക സമിതിയും സംഘടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ കെ. രാമന്‍പിള്ള അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മതസൗഹാര്‍ദ സന്ദേശ കാര്‍ഡിന്‍െറ പ്രകാശനം ഡോ. അജയപുരം ജ്യോതിഷ്കുമാറിന് നല്‍കി സ്പീക്കര്‍ നിര്‍വഹിച്ചു. അഫ്സല്‍ കുഞ്ഞുമോന്‍, പ്രഫ. ആര്‍. വിജയന്‍ നായര്‍, പനച്ചമൂട് ഷാജഹാന്‍, ജയന്‍ സി. നായര്‍, ആര്‍. രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. റായിസ കണ്ണൂര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.