തിരുവനന്തപുരം: സ്വര്‍ണക്കടത്തിനു പിന്നില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും പങ്കെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ പിടികൂടിയ സ്വര്‍ണം ജീവനക്കാരുടെ ഒത്താശയോടെ കടത്താന്‍ എത്തിച്ചതായിരുന്നെന്നാണ് ആരോപണം. പിടിയിലായ യാത്രക്കാരന്‍ വിമാനത്തിന്‍െറ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചശേഷം പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ബോര്‍ഡിങ് പാസിലെ സീറ്റ് നമ്പര്‍ നോക്കിയാണ് ഇയാളെ പിടികൂടിയത്. ദുബൈയില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തതോടെ യാത്രക്കാര്‍ പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസും കൈവശം വെക്കാനായി വിമാനത്തില്‍നിന്ന് സന്ദേശമത്തെി. ഇതോടെ വിമാനത്തിനുള്ളില്‍ കയറിയ ഡി.ആര്‍.ഐ അധികൃതര്‍ യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ കോഴിക്കോട് സ്വദേശികളായ ആറുപേര്‍ ഇ വിമാനത്തില്‍ ഉണ്ടെന്ന് കണ്ടത്തെി. ഇവരെ തടഞ്ഞുവെക്കുകയും ഇവരുടെ സീറ്റുകള്‍ പരിശോധിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഒരാളുടെ സീറ്റിനടിയില്‍ രണ്ടരക്കിലോ സ്വര്‍ണം ഒളിപ്പിച്ചുവെച്ചതായി കണ്ടത്തെിയത്. ഇയാളെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് വിമാനത്തില്‍ സ്വര്‍ണം വെച്ച് ഇറങ്ങിപ്പോവാന്‍ മാത്രമാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്നും പിന്നീട് മറ്റൊരാള്‍ സാധനം പുറത്തേക്ക് എത്തിക്കുമെന്നുമാണ് ഇയാള്‍ അറിയിച്ചത്. യാത്രക്കാരെ പുറത്ത് ഇറക്കിയശേഷം ക്ളീനിങ്ങിനായി മാറ്റുമ്പോഴാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വര്‍ണം പുറത്തേക്ക് കടത്തുന്നതത്രെ. ജീവനക്കാരെ കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കാത്തതും സ്വര്‍ണക്കടത്തിന് തുണയാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്ലറ്റില്‍നിന്ന് സ്വര്‍ണം പിടികൂടിയതിനു പിന്നില്‍ ജീവനക്കാരുടെ പങ്ക് വ്യക്തമായിരുന്നു. ടോയ്ലെറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എട്ടുകിലോ സ്വര്‍ണമാണ് അന്ന് പിടികൂടിയത്. എന്നാല്‍ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. വിമാനത്തിലെ കക്കൂസ് ഫ്ളഷ് ബോക്സിലെ സ്ക്രൂകള്‍ ഇളക്കിമാറ്റിയശേഷം ഇതിനുള്ളില്‍ ഓരോ കിലോ തൂക്കം വരുന്ന സ്വര്‍ണബിസ്കറ്റുകള്‍ പ്രത്യേക തരം പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചനിലയിലാണ് കണ്ടത്തെിയത്. വിമാനക്കമ്പനി ജീവനക്കാരുടെ ഒത്താശയോടെയാണ് ഇതെന്ന് ഡി.ആര്‍.ഐ കണ്ടത്തെിയെങ്കിലും തുടരന്വേഷണങ്ങള്‍ ഉണ്ടായില്ല. വിമാനഎജന്‍സിയുടെയോ ഗ്രൗണ്ട്ഹാന്‍ഡിലിങ് വിഭാഗത്തിലെയോ ജീവനക്കാര്‍ക്കല്ലാതെ വിമാനത്തിലെ ടോയ്ലെറ്റിന് സമീപത്തെ അറ ഇളക്കി സ്വര്‍ണം ഒളിപ്പിക്കാന്‍ കഴിയില്ലന്ന് ഡി.ആര്‍.ഐ തന്നെ വ്യക്തമാക്കിയെങ്കിലും തുടരന്വേഷണം നടത്താന്‍ ഇവര്‍ക്ക് ആകുന്നുമില്ല. സ്വര്‍ണം കടത്താന്‍ ജീവനക്കാരുടെ സഹായം ലഭിക്കുന്നെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി വിവരം നല്‍കാതെയാണ് ഡി.ആര്‍.ഐ പലപ്പോഴും പരിശോധനക്ക് എത്തുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മൂലമാണ് ഡി.ആര്‍.ഐക്ക് സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. അന്വേഷണം തുടരില്ളെന്ന ഉറപ്പിലാണ് സ്വര്‍ണ്ണക്കടത്തുകാര്‍ കസ്റ്റംസിന് ഇടക്കിടെ ഇരകളെ നല്‍കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ഒറ്റുകാരുടെ വലയത്തില്‍പെടാത്തവര്‍ സ്വര്‍ണവുമായി ലക്ഷ്യസ്ഥാനത്തത്തെുന്നുണ്ട്. പ്രത്യേക സ്കോഡുകള്‍ രൂപവത്ക്കരിച്ചുള്ള ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനകള്‍ പോലും മറികടക്കുന്ന പുതുതന്ത്രങ്ങള്‍ മെനഞ്ഞാണ് തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കടത്ത്സംഘങ്ങള്‍ സജീവമാകുന്നത്. കടത്തുരീതികള്‍ ഒരുതവണ പിടിക്കപ്പെട്ടാല്‍ അത്തരം വഴികള്‍ ഉപേക്ഷിച്ച് പുതിയ തന്ത്രങ്ങള്‍ വഴിയും പുതിയ കൂട്ടുകെട്ട് സൃഷ്ടിച്ചുമാണ് വീണ്ടും സ്വര്‍ണം കടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.