വര്‍ക്കല: ഇളപ്പില്‍ മുസ്ലിം ജമാഅത്തിലേക്കുള്ള വഴി റെയില്‍വേ വേലികെട്ടിയടച്ചു. ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും നിരന്തരം പരാതി നല്‍കിയിട്ടും റെയില്‍വേ അവഗണിക്കുകയാണ്. സുരക്ഷാ കാരണം പറഞ്ഞാണ് റെയില്‍വേ വഴിയടച്ചത്. വഴിയടച്ചതുമൂലം ഇളപ്പില്‍ പ്രദേശവാസികളും ദുരിതത്തിലാണ്. നിലവില്‍ റോഡ് 200 മീറ്ററോളം ടാര്‍ ചെയ്തിട്ടുള്ളതാണ്. റെയില്‍വേ ട്രാക്കില്‍നിന്ന് 15 മീറ്ററിലധികം മാറിയാണ് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലൂടെ മസ്ജിദിലേക്കുള്ള വഴി കടന്നുപോകുന്നത്. മസ്ജിദിലത്തെുന്നവരുടെ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി ട്രാക്കിലേക്ക് മറിയാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വഴിയടച്ചത്. അപകടസാധ്യതയുണ്ടെങ്കില്‍ ട്രാക്കിനെ സുരക്ഷിതമാക്കി വേലി നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 150ഓളം കുടുംബങ്ങളുള്ള ജമാഅത്തില്‍ ആരെങ്കിലും മരിച്ചാല്‍ ഖബറടക്കാന്‍ പെടാപ്പാടുപെടുകയാണ്. പള്ളിയിലത്തൊന്‍ റെയില്‍വേലൈന്‍ മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. ഈ ഭാഗത്തെ റെയില്‍വേ ട്രാക്കുകളില്‍ ഇരുവശങ്ങളിലും കൊടുംവളവുകളാണ്. റെയില്‍വേലൈന്‍ ഇരട്ടിപ്പിച്ചതോടെയാണ് 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന വഴി മൂന്ന് മീറ്ററായി ചുരുങ്ങിയത്. പ്രദേശത്തുള്ളവര്‍ക്ക് രോഗമുണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ കട്ടിലില്‍ കിടത്തിയോ കസേരയില്‍ ഇരുത്തിയോ എടുത്തുകൊണ്ട് 300 മീറ്ററോളം നടന്ന ശേഷമേ വാഹനത്തില്‍ കയറാന്‍ സാധിക്കുകയുള്ളൂ. റോഡ് നിര്‍മിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് വര്‍ക്കല കഹാര്‍ തുകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, റെയില്‍വേയുടെ പിടിവാശി മൂലം ഇതൊന്നും നടപ്പാക്കാനാകാതെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും വിഷമിക്കുകയാണ്. ജമാഅത്ത് ഭാരവാഹികളുടെ അപേക്ഷപ്രകാരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസുഫ്, വര്‍ക്കല കഹാര്‍ എം.എല്‍.എ, ഡോ. എ. സമ്പത്ത് എം.പി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇക്കാര്യം റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് ഇവര്‍ നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കി. റോഡിന് കുറുകെ സ്ഥാപിച്ച വേലികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.