സൗകര്യങ്ങളില്ലാത്ത ബൂത്തുകളുടെ വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാം –കലക്ടര്‍

തിരുവനന്തപുരം: ജില്ലയിലെ സൗകര്യങ്ങളില്ലാത്ത ബൂത്തുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അറിയിക്കാമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇത്തരം ബൂത്തുകള്‍ കണ്ടത്തെി പകരം സംവിധാനം ഒരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരെ സൗകര്യം കുറഞ്ഞതും ഒരുപാട് പടിക്കെട്ടുള്ളതുമായ ബൂത്തുകളെപ്പറ്റിയാണ് അറിയിക്കേണ്ടത്. സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകളുടെ പട്ടികയും തഹസില്‍ദാര്‍മാര്‍ വഴി പാര്‍ട്ടിപ്രതിനിധികള്‍ക്ക് നല്‍കും. ഇവ പരിശോധിച്ച് മാറ്റങ്ങള്‍ ആവശ്യമുള്ളവ അറിയിക്കാം. കഴിഞ്ഞ 14 വരെ പേര് ചേര്‍ത്തവരുടെ വോട്ടര്‍പട്ടിക താലൂക്ക് ഓഫിസുകളില്‍ ലഭ്യമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇവ ശേഖരിച്ച് വിലയിരുത്തി പരാതികള്‍ അറിയിക്കണം. പട്ടികയില്‍ നിന്ന് ഒഴിവാക്കലുകള്‍ നടത്താന്‍ ഈമാസം 31 വരെ സമയമുണ്ടായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകള്‍ സംബന്ധിച്ച കണക്കുകള്‍ 27ന് സമര്‍പ്പിക്കാന്‍ കലക്ടര്‍ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. രാജഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.