താന്നി, പരവൂര്‍ കായലുകളില്‍ നിരോധിത മത്സ്യബന്ധനം വ്യാപകം

ഇരവിപുരം: താന്നി, പരവൂര്‍ കായലുകളില്‍ നഞ്ച് കലക്കിയും തൂപ്പും പടലും ഉപയോഗിച്ചും നിരോധിത മത്സ്യബന്ധനം വ്യാപകമായി. വിഷം കലര്‍ത്തി പിടിക്കുന്ന മത്സ്യം ഉപയോഗിച്ചാല്‍ മാരകരോഗങ്ങള്‍ പിടിപെടുമെന്ന് അധികൃതര്‍ക്ക് അറിയാമായിട്ടും മൗനം പാലിക്കുകയാണെന്ന് ആക്ഷേപം. പരവൂര്‍ കായലിന്‍െറ ശാഖകളായ കൊട്ടിയം, ഒറ്റപ്ളാമൂട്, കാക്കോട്ടുമൂല തുടങ്ങിയ സ്ഥലങ്ങളിലാണ് നഞ്ച് കലക്കി മീന്‍പിടിത്തം. രാത്രിയില്‍ ഇത്തിക്കര പാലം ഒറ്റപ്ളാമൂട് എന്നിവിടങ്ങളില്‍നിന്ന് വള്ളത്തില്‍ കായലിലത്തെുന്ന സംഘം കായലിന്‍െറ ഏതെങ്കിലുമൊരു ഭാഗത്ത് വലവിരിച്ചശേഷം വെള്ളത്തില്‍ നഞ്ച് കലക്കുകയാണ് ചെയ്യുന്നത്. മുന്തിയ ഇനത്തില്‍പെട്ടതും വില കൂടിയതുമായ മാല, കണമ്പ്, കരിമീന്‍ എന്നീ മത്സ്യങ്ങളും ചെറുമീനുകളുമാണ് പിടികൂടുന്നത്. ഇവയില്‍ വലിയ മത്സ്യങ്ങളെ പിടികൂടിയശേഷം ചെറുമത്സ്യങ്ങളെ കായലില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തില്‍ മീന്‍ പിടിക്കാനത്തെുന്നവര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് പറയുന്നു. കഴിഞ്ഞദിവസം പരവൂര്‍ കായലിന്‍െറയും താന്നി കായലിന്‍െറയും വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. വിഷം കലര്‍ത്തി പിടിക്കുന്ന മത്സ്യം നേരം പുലരുംമുമ്പ് മത്സ്യമാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്. താന്നി കായലിന്‍െറ ഒട്ടുമിക്ക ഭാഗത്തും തൂപ്പും പടലും വ്യാപകമായി ഇട്ടിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയായി മാറിയിട്ടുണ്ട്. വലയെറിഞ്ഞും കോരുവല ഉപയോഗിച്ചും ഇവര്‍ക്ക് മത്സ്യം പിടിക്കാന്‍ പറ്റാത്ത രീതിയിലാണ്. പൊലീസിന് കായലില്‍ പരിശോധന നടത്തുന്നതിന് ബോട്ടുണ്ടെങ്കിലും ഫിഷറീസ് വകുപ്പോ ഇവരോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.