ചരിഞ്ഞ ആനക്കൊപ്പം നിലയുറപ്പിച്ച കുട്ടിക്കൊമ്പനെ തളച്ചു

വിതുര: ചരിഞ്ഞ അമ്മയാനക്കൊപ്പം നിലയുറപ്പിച്ച കുട്ടിക്കൊമ്പനെ മയക്കുവെടിവെച്ച് തളച്ചു. കുട്ടിക്കൊമ്പന്‍െറ തുടരെയുള്ള ചിന്നംവിളി കേട്ട് സംശയം തോന്നിയ ആദിവാസികളാണ് പൊടിയക്കാല ഏകാധ്യാപക വിദ്യാലയത്തിനുസമീപം 25 വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ ജീര്‍ണിച്ച ജഡം കണ്ടത്തെിയത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി. അമ്മക്ക് കാവല്‍ നില്‍ക്കുകയായിരുന്ന കുട്ടിക്കൊമ്പനെ തളയ്ക്കലായിരുന്നു അധികൃതരുടെ ആദ്യ ദൗത്യം. ദിവസങ്ങളായുള്ള ഒരേ നില്‍പില്‍ ക്ഷീണം തോന്നിച്ചിരുന്നു. ഉച്ചയോടെ സ്ഥലത്തത്തെിയ നാലംഗ ദൗത്യസംഘത്തിലെ വനം വകുപ്പ് സര്‍ജന്‍ ഡോ. ജയകുമാര്‍ വൈകീട്ട് നാലോടെ കുട്ടിക്കൊമ്പനെ മയക്കുവെടിവെച്ച ശേഷമാണ് ചരിഞ്ഞ പിടിയാനക്ക് സമീപമത്തൊനായത്. ജഡത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രോഗബാധ കാരണം ചരിഞ്ഞതാകാമെന്നാണ് ഡോക്ടറുടെ നിഗമനം. കുട്ടിക്ക് എട്ടുമാസം പ്രായമുണ്ട്. മയക്കുവെടിവെച്ച് തളച്ചശേഷം രാത്രിയോടെ കാപ്പുകാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് ഡോക്ടര്‍ ജയകുമാര്‍, പേപ്പാറ വനം റെയ്ഞ്ച് ഓഫിസര്‍ ജെ. സുരേഷ് , സഹായി അരുള്‍ എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്. അമ്മയാനയുടെ ജഡം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിക്കും. വനപാലകരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.