നവീകരിച്ച തോന്നയ്ക്കല്‍ –കല്ലൂര്‍ റോഡ് ഇന്ന് നാട്ടുകാര്‍ ഉദ്ഘാടനം ചെയ്യും

കഴക്കൂട്ടം:നവീകരിച്ച തോന്നയ്ക്കല്‍-കല്ലൂര്‍ റോഡ് നാട്ടുകാര്‍ ഉദ്ഘാടനം ചെയ്യും. കമ്പനിക്കൊപ്പം നിന്ന രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്നാണ് നാട്ടുകാരുടെ വാദം. ഖനനകമ്പനികളില്‍ നിന്ന് അമിത ഭാരം കയറ്റി ലോറികള്‍ പോകുന്നതിനാലാണ് റോഡുതകര്‍ന്നതെന്ന് ആരോപിച്ച് കുറച്ചുനാളായി നാട്ടുകാര്‍ സമരം നടത്തിയിരുന്നു. രണ്ട് മാസം മുമ്പ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയ നാട്ടുകാര്‍ റോഡുപരോധമടക്കം സംഘടിപ്പിച്ചു. റോഡില്‍ വന്‍കുഴികളും ചളിക്കുണ്ടും രൂപപ്പെട്ട് കാല്‍നടയാത്രപോലും ദുസ്സഹമാവുകയായിരുന്നു. അപകടങ്ങളും പതിവായി. അനിശ്ചിതകാല സമരം ആരംഭിച്ചതോടെ കമ്പനി അധികൃതര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. റോഡ് നവീകരണത്തിന് കമ്പനി 25 ലക്ഷം നല്‍കാമെന്ന് ധാരണയായി. മൂന്ന് ഗഡുക്കളായി നല്‍കിയ തുക ഉപയോഗിച്ച് പി.ഡബ്ള്യു.ഡി രണ്ട് മാസം കൊണ്ടാണ്് റോഡ്പണി പൂര്‍ത്തീകരിച്ചത്. നവീകരിച്ച റോഡ് ശനിയാഴ്ച വൈകീട്ട് നാട്ടുകാരാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.റോഡിന് കേടുണ്ടാകുംവിധത്തില്‍ അമിതഭാരം കയറ്റിയ ലോറികള്‍ ഇനിയും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ അറിയിച്ചു. പത്ത് ടണ്ണിലധികം ലോഡുമായി പോകുന്ന ലോറികള്‍ തടഞ്ഞ് സമരം നടത്തുമെന്ന് നട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.