ബാലരാമപുരം: മാലിന്യസംസ്കരണത്തിന് പഞ്ചായത്തിന് ശുചിത്വ മിഷന്‍ അനുവദിച്ച ഫണ്ട് വകമാറ്റാന്‍ നീക്കം. ഗുണഭോക്താക്കളില്ളെന്ന കാരണം പറഞ്ഞാണിത്. പഞ്ചായത്ത് നിവാസികളെ ഉള്‍പ്പെടുത്തി ശുചിത്വമിഷനും ബാലരാമപുരം പഞ്ചായത്തും നടത്തിയ ചര്‍ച്ചയിലാണ് ബയോഗ്യാസിനുള്ള ഫണ്ട്് വകമാറ്റുന്ന വിവരം നാട്ടുകാരറിയുന്നത്. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് ഉപയോക്താക്കളറിയാതെ വകമാറ്റുന്നതെന്ന് യോഗത്തില്‍ നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. പ്ളാന്‍റിന് ഫണ്ട് അനുവദിക്കുമെന്ന കാര്യം നാട്ടുകാര്‍ അറിയുന്നതും അപ്പോഴാണ്. 10,000ലേറെ രൂപ ചെലവ് വരുന്ന പ്ളാന്‍റ് സ്ഥാപിക്കുന്നതിന് 2700രൂപയാണ് ഗുണഭോക്താക്കള്‍ നല്‍കേണ്ടത്. എന്നാല്‍, 100 ഗുണഭോക്താക്കള്‍ക്കുള്ള ഫണ്ട് ആവശ്യപ്പെട്ട് ഒരു ആവശ്യക്കാരന്‍ പോലും എത്താത്തതിനാലാണ് ഫണ്ട് വകമാറ്റാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പക്ഷേ, ഗുണഭോക്താക്കളെ കണ്ടത്തെുന്നതിനോ ബയോഗ്യാസിന് ആവശ്യമായ പ്രചാരണം നടത്തുന്നതിനോ പഞ്ചായത്ത് തയാറാകാത്തതിനാലാണ് ആവശ്യക്കാരില്ലാത്തതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.മാലിന്യസംസ്കരണത്തിനായി കഴിഞ്ഞദിവസം പഞ്ചായത്തില്‍ കൂടിയ യോഗവും പരാജയമായിരുന്നു. മണിക്കൂറുകളോളം നാട്ടുകാരെ പിടിച്ചിരുത്തി തീരുമാനമാകാതെയാണ് പിരിഞ്ഞത്. മാലിന്യസംസ്കരണത്തിന് ബാലരാമപുരത്ത് എല്ലാ വാര്‍ഡുകളിലും പ്രത്യേകം സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ബാലരാമപുരത്തെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരത്തിന് നടപടിയെടുക്കണമെന്ന് നാട്ടുകാരും വിവിധ റെസിഡന്‍റ്സ് അസോസിയേഷനും യോഗത്തില്‍ ആഭിപ്രായപ്പെട്ടു. വീടുകളിലെ മാലിന്യനിര്‍മാര്‍ജനത്തിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം പൊതുനിരത്തില്‍ കൊണ്ടിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.