തിരുവനന്തപുരം: ഇനി എത്ര നാള്‍... എങ്ങും നഷ്ടത്തില്‍നിന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചകളും കണക്കുകളും. അവസാനപ്രതീക്ഷയും നഷ്ടമാകാതിരിക്കാനായി തെരുവിലിറങ്ങിയുള്ള സമരപാതയിലാണ് ജീവനക്കാര്‍. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് ജന്മം കൊണ്ടതും തലസ്ഥാനനഗരത്തിന്‍െറ ഖ്യാതിയുമായിരുന്ന ‘ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്’ 1990വരെ വന്‍ലാഭത്തില്‍ പ്രവര്‍ത്തിച്ച കമ്പനിയാണ്. ഇന്ന് ഓരോദിനവും തള്ളിനീക്കുന്നത് ആശങ്കയോടെയാണ്. കഴിഞ്ഞവര്‍ഷത്തെ നഷ്ടക്കണക്ക് 24 കോടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മിക്കുന്നതിന് ഇല്‍മനൈറ്റ് ലഭിക്കാത്തതാണ് കമ്പനിയുടെ പതനത്തിലത്തെിച്ചത്. നിലവില്‍ നല്‍കിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളായ ഐ.ആര്‍.ഇ കൈയൊഴിഞ്ഞു. സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് വലിയ വില കൊടുത്ത് വാങ്ങാനുള്ള ശേഷിയുമില്ല. തൊട്ടാല്‍ വിവാദമാകുമെന്നതിനാല്‍ സര്‍ക്കാര്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കുന്നുമില്ല. പ്രതിമാസം 1000 ടണ്‍ വരെ ടൈറ്റാനിയം ഡയോക്സൈഡാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉല്‍പാദിപ്പിച്ചിരുന്നത്. 3000 ടണ്‍ വരെ ഇല്‍മനൈറ്റ് സംസ്കരിച്ചാലാണ് 1350-1500 ടണ്ണോളം ടൈറ്റാനിയം ഡയോക്സൈഡ് ലഭിക്കുന്നത്. എന്നാല്‍, ഇല്‍മനൈറ്റിന്‍െറ ദൗര്‍ലഭ്യം കാരണം രണ്ടുവര്‍ഷമായി ഒരുമാസം 2000-2200 ടണ്‍ വരെ മാത്രമാണ് സംസ്കരിക്കുന്നത്. ഇപ്പോള്‍ ഇത് 1000 ടണ്ണിലുമത്തെി. ഇതില്‍ 60 ശതമാനത്തോളം പെയിന്‍റ് നിര്‍മാണമേഖലക്കാണ് നല്‍കുന്നത്. പേപ്പര്‍ വ്യവസായ മേഖലയാണ് മറ്റൊരു പ്രധാന ഉപഭോക്താവ്. നേരത്തേ ഇവിടെ നിന്ന് ടൈറ്റാനിയം വാങ്ങുന്നതിനായി മാസങ്ങള്‍ക്കുമുമ്പ് കമ്പനികള്‍ അപേക്ഷ നല്‍കി കാത്തിരുന്നു. ഇന്ന് വില കുറച്ച് നല്‍കാന്‍ ചൈനീസ് കമ്പനികളുണ്ട്. കമ്പനിയുടെ തലപ്പത്തത്തെുന്നവരാകട്ടെ കഴിവതും രക്ഷപ്പെട്ടുപോകുകയാണ് പതിവ്. എപ്പോഴും പ്രശ്നങ്ങളാകുമെന്നതിനാല്‍ മന്ത്രിമാരും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപെടില്ല. 1974ലാണ് അവസാനമായി നവീകരണം നടന്നത്. പ്ളാന്‍റുകളുടെ അവസ്ഥ ദയനീയമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2006 പ്ളാന്‍റുകളുടെ അപ്ഗ്രഡേഷനുവേണ്ടി രൂപം കൊടുത്തപ്പോള്‍ പദ്ധതി ചെലവ് 400 കോടിയിലേറെയായി. പ്രതിവര്‍ഷം 200 കോടിയിലേറെ വരുമാനം കണ്ടത്തൊന്‍ കഴിയാത്ത സ്ഥാപനത്തിന് 400 കോടിയിലേറെ രൂപയുടെ പ്ളാന്‍റ് താങ്ങാനാവില്ളെന്ന് പരാതിയുയര്‍ന്നു. ഇതോടെ വിവാദവുമായി. ഒടുവില്‍ നവീകരണപദ്ധതി എത്തിനിന്നത് ഇവിടത്തെ മലിനീകരണനിയന്ത്രണ പ്ളാന്‍റില്‍. അതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണവുമുയര്‍ന്നു. വിജിലന്‍സ് അന്വേഷണവുമായി. പ്ളാന്‍റിനായി വാങ്ങിക്കൂട്ടിയ കോടികളുടെ സാധനങ്ങള്‍ ഇപ്പോഴും കൊച്ചുവേളിയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ പല ഭാഗങ്ങളിലായി കിടക്കുന്നു. അതേസമയം, സര്‍ക്കാര്‍ കനിഞ്ഞാല്‍ ഈസ്ഥാപനത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇന്നത്തെ വിപണി ആവശ്യപ്പെടുന്ന ഉല്‍പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയാത്തതാണ് പ്രധാന വിഷയം. ഇവിടെ പരമ്പരാഗതമായി നിര്‍മിക്കുന്ന അനറ്റൈസ് ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡിന്‍െറ വിപണി ചുരുങ്ങുകയാണ്. അതിനാല്‍ത്തന്നെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ കോട്ടഡ് റൂട്ടെയില്‍ ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ്, ഫൈബര്‍ ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയുടെ നിര്‍മാണം തുടങ്ങണം. ഇതിനുവേണ്ട മൂലധനസമാഹരണത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടതുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.