കാട്ടാക്കട: നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് പൂട്ടില്ല. പാര്‍ക്കില്‍ സിംഹങ്ങളെ എത്തിക്കാന്‍ വെള്ളിയാഴ്ച വനംമന്ത്രിയെ കാണുമെന്ന് എ.ടി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു. പാര്‍ക്കിലെ സിംഹങ്ങള്‍ അവശരായതു കാരണം പാര്‍ക്ക് പൂട്ടുന്നതായി ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനത്തെുടര്‍ന്നാണ് സ്ഥലം എം.എല്‍.എ ഇടപെട്ടത്. വാര്‍ധക്യാവസ്ഥയിലായ രണ്ട് സിംഹത്തിനും തീറ്റ എടുക്കാന്‍പോലുമാവാത്ത സ്ഥിതിയില്‍ അവശനിലയിലായതിനാല്‍ സഞ്ചാരികളുടെ പ്രവേശത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കോഴിയിറച്ചിയും പാലും ആഹാരമാക്കിയാണ് സിംഹങ്ങള്‍ ഇപ്പോള്‍ പാര്‍ക്കില്‍ കഴിയുന്നത്. മൂന്ന് ജോടി സിംഹങ്ങളെ എത്തിച്ച് പാര്‍ക്ക് ആകര്‍ഷകമാക്കാന്‍ തയാറാക്കിയ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും സിംഹങ്ങള്‍ നല്‍കുന്ന ഗുജറാത്തിലെ മൃഗശാലക്ക് പകരം നല്‍കേണ്ട വന്യമൃഗങ്ങളെക്കുറിച്ചുള്ള പട്ടിക ലഭിക്കാത്തതാണ് പുതിയവയെ കൊണ്ടുവരാന്‍ കാലതാമസം നേരിടുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എം.എല്‍.എ പറഞ്ഞു. അതേസമയം, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ മൂക്കിനു താഴെയുള്ള നെയ്യാര്‍ഡാം വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലെ സഫാരി പാര്‍ക്കിന് വേണ്ട സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനംവകുപ്പിന്‍െറ അനാസ്ഥക്കെതിരെ സമരം ചെയ്യുമെന്നും നാട്ടുകാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.