ശാസ്താംകോട്ട തടാകത്തിന് പാട്ടുകൊണ്ടാരു ഐക്യദാര്‍ഢ്യം

ശാസ്താംകോട്ട: ചരമഗീതമെഴുതുന്ന ശാസ്താംകോട്ട ശുദ്ധജല തടാകത്തിന് ദലിത് യുവതയുടെ ആത്മാവ് തൊട്ട ഐക്യദാര്‍ഢ്യം. നാടന്‍പാട്ടുപാടിയും സംവാദം നടത്തിയും തടാകത്തിന്‍െറ പുനര്‍ജനിക്ക് വഴിതേടിയത്. ദേശീയ യുവജന ദിനാഘോഷത്തിന്‍െറ ഭാഗമായി കേരള പുലയര്‍ യൂത്ത് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റിയാണ് ‘പാട്ടും പര്ന്തക്കെട്ടും’ എന്ന് പേരിട്ട കൂടിച്ചേരല്‍ തടാകതീരത്ത് സംഘടിപ്പിച്ചത്. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട് കലാകാരന്മാരായ സുനില്‍ മത്തായി, പ്രകാശ് കുട്ടന്‍, അഭിലാഷ് ആദി, സുധി വള്ളോന്നി, അജിത് മനക്കര, കല്ലട ശിവജി, ബിജു വേങ്ങറ, ഷിജു മൈനാഗപ്പള്ളി എന്നിവര്‍ പാട്ടുകള്‍ അവതരിപ്പിച്ചു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, സെക്രട്ടറി കെ. സത്യാനന്ദന്‍, കെ.പി.വൈ.എം ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, മണികണ്ഠന്‍, സി.കെ. രതീഷ്, ദിനേശ് മൈനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.