ശാസ്താംകോട്ട: സംസ്ഥാന സര്‍ക്കാറിന്‍െറ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് 4.25 ലക്ഷം രൂപയുടെ മരുന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് നല്‍കിയ സപൈ്ളകോ കിട്ടാക്കടം പിരിച്ചെടുക്കാന്‍ പാടുപെടുന്നു. പണം നല്‍കാന്‍ ചുമതലപ്പെട്ട ആശുപത്രി അധികൃതരും ആശുപത്രിയുടെ ഭരണച്ചുമതലയുള്ള ബ്ളോക് പഞ്ചായത്തും കൈമലര്‍ത്തുകയാണ്. ജില്ലയിലെ മറ്റെല്ലാ താലൂക്ക് ആശുപത്രികളിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്യക്ഷമമായി നടക്കുമ്പോഴാണ് ശാസ്താംകോട്ടയില്‍ താളംതെറ്റിയനിലയില്‍. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആര്‍.എസ്.ബി.വൈ) എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സപൈ്ളകോ കടമായി മരുന്ന് നല്‍കിയിരുന്നത്. മരുന്ന് കടമായി നല്‍കിയശേഷം ആശുപത്രി അധികൃതരില്‍നിന്ന് മാസാന്ത്യത്തില്‍ പണം ഈടാക്കുകയായിരുന്നു രീതി. എന്നാല്‍, 2012ല്‍ ജൂണ്‍ വരെ നല്‍കിയ മരുന്നുകളുടെ വി‑‑‑‑‑‑‑‑ലയായ 4.25 ലക്ഷം രൂപ സപൈ്ളകോക്ക് ഇനിയും തിരിച്ചടച്ചിട്ടില്ല. ആര്‍.എസ്.ബി.വൈ പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഷുറന്‍സില്‍നിന്ന് ഈ തുക ആശുപത്രിയില്‍ എത്തിയതായി രേഖകളുണ്ട്. എന്നാല്‍, അന്നത്തെ ബ്ളോക് പഞ്ചായത്ത് ഈ 4.25 ലക്ഷം രൂപ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാറ്റുകയായിരുന്നെന്നാണ് വിവരം. കടമായി നല്‍കിയ മരുന്നിന്‍െറ പണം കിട്ടാതായതോടെ സപൈ്ളകോ ആര്‍.എസ്.ബി.വൈ പദ്ധിതിയില്‍ മരുന്ന് കൊടുക്കുന്നത് അവസാനിപ്പിച്ചു. ഇതോടെ പദ്ധതി ഗുണഭോക്താക്കള്‍ വഴിയാധാരമാവുകയും ചെയ്തു. ആര്‍.എസ്.ബി.വൈ പദ്ധതി ഇപ്പോള്‍ നിലച്ച മട്ടാണ്. കശുവണ്ടിത്തൊഴിലാളികള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഒരു ഇടപെടലും നടത്തുന്നില്ളെന്നും ആക്ഷപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.