നവദമ്പതികളുടെ വേര്‍പാടിന്‍െറ ഞെട്ടല്‍ മാറാതെ തീരദേശം

വലിയതുറ: നവദമ്പതികളുടെ വേര്‍പാടിന്‍െറ ഞെട്ടല്‍ മാറാതെ തീരദേശം. തമിഴ്നാട്ടിലെ വള്ളിയൂരില്‍ ബസ് അപകടത്തില്‍ മരിച്ച വിനോദ്-ആന്‍സി എന്നിവരുടെ വേര്‍പാടിന്‍െറ ഞെട്ടലിലാണ് കൊച്ചുതോപ്പ് എന്ന മത്സ്യഗ്രാമം. തമിഴ്നാട്ടില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലത്തെിച്ചപ്പോള്‍ നാടും നാട്ടുകാരും നിയന്ത്രണംപൊട്ടി കരഞ്ഞാണ് അന്ത്യയാത്രാമൊഴി നല്‍കിയത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പാണ് ഇരുവരെയും വിധി തട്ടിയെടുത്തത്. ഡോ. ശശി തരൂര്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്ന വലിയതുറ സ്വദേശി ഷാജന്‍െറ നില അതീവഗുരുതരമാണന്ന വിവരം എത്തിയതോടെ തീരം വീണ്ടും സങ്കടക്കടലിലായി. വൈകുന്നേരത്തോടെ തമിഴ്നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വലിയതുറ സ്വദേശികളായ ഏലിയാമ്മ (65), പ്രിന്‍സി(32), സോണിയ(29), സാജന്‍(35), അരുള്‍(31), നിധി(3), നിഥിന്‍ (2) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്.യു.ടി ആശുപത്രിയിലും എത്തിച്ചു. ബസപകടത്തില്‍ പരിക്കേറ്റ് തമിഴ്നാട്ടിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന വലിയതോപ്പ് സ്വദേശികളായ രാജന്‍ അവറാച്ചന്‍, ഭാര്യ ജിനി, മകള്‍ പൊന്നു എന്നിവരെ ബന്ധുക്കള്‍ ശനിയാഴ്ചയാണ് കണ്ടത്തെിയത്. ഇവരെയും തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ എത്തിച്ചു.നേതാക്കള്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.