അരുവിക്കര ജലസംഭരണിയിലെ മാലിന്യം: അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ളമത്തെിക്കുന്ന അരുവിക്കര ഡാമിലെ ജലസംഭരണിയില്‍ മാലിന്യം നീക്കുന്നില്ളെന്ന പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ക്കും ജില്ലാ കലക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 29ന് രാവിലെ 11 ന് കമീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണം. ജലസംഭരണിയില്‍ പായലും പ്ളാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതായി പരാതിയില്‍ പറയുന്നു. പുല്ലുമുളച്ച് തുരുത്തുകള്‍ രൂപപ്പെട്ടു. ജലസംഭരണിയുടെ വിസ്തൃതിയില്‍ അപകടകരമായ നിലയില്‍ കുറവുണ്ടായതായും 80 വര്‍ഷം പഴക്കമുള്ള ഡാമിന്‍െറ ജലസംഭരണിയില്‍നിന്ന് മാലിന്യവും ചെളിയും നീക്കം ചെയ്തിട്ടില്ളെന്നും ഭാരതീയ ആദിവാസി സേവാ കാര്യാലയം ചെയര്‍മാന്‍ ചെമ്പന്‍കോട് വി. മണികണ്ഠന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.