കിളിമാനൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പരാതി. കാട്ടുംപുറം യൂനിറ്റ് ജോയന്‍റ് സെക്രട്ടറി ഷാനവാസിനെയാണ് കഴിഞ്ഞദിവസം സംഘടിച്ചത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മൂര്‍ത്തിക്കാവ് ക്ഷേത്രോത്സവത്തിലെ കുതിരയെടുപ്പുമായി ബന്ധപ്പെട്ട് ഉത്സവകമ്മിറ്റി ചില സമയക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍, ഈ സമയക്രമീകരണം അംഗീകരിക്കാന്‍ തയാറാകാത്ത സംഘം പൊലീസ്മുക്കില്‍ ഉത്സവ അലങ്കാരം നടത്തുകയായിരുന്ന ഷാനവാസിനെയും കൂട്ടരെയും മര്‍ദിക്കുകയായിരുന്നത്രെ. ഷാനവാസ് കേശവപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം പ്രദേശത്തെ യുവാക്കള്‍ കൂട്ടത്തോടെ ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതികളെ വധശ്രമത്തിന് കേസെടുത്ത് ജയിലടയ്ക്കണമെന്ന് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ജിനേഷും സെക്രട്ടറി ആര്‍. രമേശനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.