വാമനപുരം വേണമെന്ന് എസ്.ജെ.ഡി

വെഞ്ഞാറമൂട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വാമനപുരം മണ്ഡലം സോഷ്യലിസ്റ്റ് ജനതക്ക് നല്‍കാന്‍ സാധ്യത. പരാജയ സാധ്യതയുള്ള നേമത്തിനുപകരം വിജയ സാധ്യതയോ മാന്യമായ രീതിയില്‍ വോട്ടോ കിട്ടാന്‍ സാധ്യതയുള്ള വാമനപുരം മതിയെന്ന നിലപാടിലാണ് വീരേന്ദ്രകുമാര്‍കുമാര്‍ വിഭാഗം. അങ്ങനെ വന്നാല്‍ ചാരുപാറ രവിയാകും സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ കഴിഞ്ഞതവണ മത്സരിച്ചകോണ്‍ഗ്രസിലെ സി. മോഹനചന്ദ്രന്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ജെ.എസ്.എസില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത് ജയ സാധ്യത ഉറപ്പിച്ച വാമനപുരം മറ്റൊരു ഘടക കക്ഷിക്ക് കൊടുക്കുന്നതില്‍ നേതാക്കളടക്കം അമര്‍ഷത്തിലാണ്. എസ്.ജെ.ഡിക്ക് വാമനപുരം നല്‍കുമെന്നും ഇതിന് എ ഗ്രൂപ് ചുക്കാന്‍ പിടിക്കുന്നതായും നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നു. ശരത്ചന്ദ്ര പ്രസാദിനു പുറമെ മുന്‍ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് മണ്ഡലത്തിലെ താമസക്കാരിയുമായ രമണി പി. നായര്‍, അഡ്വ. കല്ലറ അനില്‍കുമാര്‍, അഡ്വ. വെമ്പായം അനില്‍കുമാര്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യയുള്ളവര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന രമണി പി. നായര്‍ ഇത്തവണ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിഞ്ഞുനിന്നതും എം.എല്‍.എ സ്ഥാനം മോഹിച്ചാണ്. എന്നാല്‍ പനവൂര്‍, വാമനപുരം പഞ്ചായത്തുകളില്‍ യു.ഡി.എഫുമായി ഉടക്കി നില്‍ക്കുന്നതും കാര്യമായ അംഗബലം ഇല്ലാത്തതുമായ എസ്.ജെ.ഡിക്ക ് സീറ്റ് കൊടുത്താല്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി കാലുവാരുമെന്നുറപ്പാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കിട്ടുന്ന വോട്ട് നിയമസഭയില്‍ കോണ്‍ഗ്രസിന് സമാഹരിക്കാന്‍ കഴിയാത്തത് കാലുവാരലിന്‍െറ ഫലമാണെന്നും സ്വന്തം സ്ഥാനാര്‍ഥിയെ വാരുന്നവര്‍ ഇപ്പോള്‍ എന്തു നിലപാടെടുക്കുമെന്ന് അറിയില്ളെന്നുമാണ് എസ്.ജെ.ഡി പ്രാദേശിക വിഭാഗം കരുതുന്നത്. സിറ്റിങ് എം.എല്‍.എയും മത്സരിച്ച നാല് തവണയും വിജയിച്ച ആളുമായ കോലിയക്കോട് എന്‍.കൃഷ്ണന്‍നായരാകും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എ.എ റഹീം, പി. ബിജു, എം.എസ്.രാജു, ഡി.കെ. മുരളി തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.