പൈതൃകം നിലനിര്‍ത്തി നേപ്പിയര്‍ മ്യൂസിയം നവീകരിക്കും

തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ നാശോന്മുഖമായ നേപ്പിയര്‍ ആര്‍ട്ട് മ്യൂസിയം നവീകരിക്കാന്‍ തീരുമാനം. തനിമയും പൈതൃകവും നഷ്ടമാവാതെയായിരിക്കും നവീകരണം. മുന്നൊരുക്കത്തിന്‍െറ ഭാഗമായി നാഷനല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ചീഫ് അഡൈ്വസര്‍ ഡോ. വേലായുധന്‍െറ നേതൃത്വത്തില്‍ നാലംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് സമിതി. നേപ്പിയര്‍ മ്യൂസിയത്തില്‍ നടത്താനുദ്ദേശിക്കുന്ന നവീകരണം സംബന്ധിച്ച് ചര്‍ച്ചചെയ്യാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരന്‍െറ അധ്യക്ഷതയില്‍ വിദഗ്ധസമിതി നാലുദിവസത്തെ ശില്‍പശാലയും സംഘടിപ്പിച്ചു. മ്യൂസിയം മൃഗശാല വകുപ്പ്, ന്യൂയോര്‍ക്ക് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, അമേരിക്കയിലെ ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ശില്‍പശാല. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ, മ്യൂസിയത്തിന്‍െറ നവീകരണം അനിവാര്യമാണെന്ന് ഡോ. വേലായുധന്‍ ചൂണ്ടിക്കാട്ടി. 1880ല്‍ നിര്‍മിച്ച കെട്ടിടം ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. കാലപ്പഴക്കംമൂലം സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം മോടിയില്‍ നിലനിര്‍ത്താനും ഇവിടെയുള്ള അമൂല്യവസ്തുക്കള്‍ നാശംവരാതെ സൂക്ഷിക്കാനും പദ്ധതിതയാറാക്കുന്നുണ്ട്്. അടുത്തവര്‍ഷം നവീകരണം ആരംഭിക്കാന്‍ കഴിയുംവിധം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തറയോട്, ഒറ്റക്കല്ലുകള്‍, ഒറ്റത്തടികള്‍ കൊണ്ടുള്ള നിര്‍മാണം, ശില്‍പങ്ങളുടെ വൈവിധ്യം എന്നിവ നേപ്പിയര്‍ മ്യൂസിയത്തിന്‍െറ പ്രത്യേകതയാണ്. കാറ്റും വെളിച്ചവും വേണ്ടവിധം പ്രവേശിക്കുന്നവിധമാണ് നിര്‍മാണം. ഈ വൈവിധ്യം തന്നെയാണ് നേപ്പിയറിനെ തലസ്ഥാനത്തിന്‍െറ അഭിമാനമാക്കിയതും. പ്രാചീന ആടയാഭരണങ്ങള്‍, 2000ത്തിലധികം ശില്‍പങ്ങള്‍, രഥം, പുരാതന നാണയങ്ങള്‍, ഉപകരണങ്ങള്‍, ആനക്കൊമ്പിലും ലോഹങ്ങളിലും തീര്‍ത്ത വസ്തുക്കള്‍ എന്നിങ്ങനെ ചരിത്രപ്രശസ്തമായ പലതും നേപ്പിയര്‍ മ്യൂസിയം കാത്തുസൂക്ഷിക്കുന്നു. അതേസമയം, മഴ പെയ്താല്‍ ഗ്യാലറിക്കകത്ത് വെള്ളം നിറയുന്ന അവസ്ഥയാണിപ്പോള്‍. വെള്ളം വീണ് ചിത്രങ്ങള്‍ക്ക് കേടുപറ്റിയിട്ടുമുണ്ട്. രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന കസേരകളും മറ്റും നിറം മങ്ങിയും കീറിയും നശിച്ചു. ഗ്യാലറിയുടെ മേല്‍ക്കൂരയില്‍ വരച്ചിരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.