ആറ്റുകാല്‍ പൊങ്കാല: നഗരം ഉത്സവഛായയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് നാടും നഗരവും അണിഞ്ഞൊരുങ്ങിയതോടെ തലസ്ഥാനം ഉത്സവഛായയില്‍. ആറ്റുകാല്‍ ക്ഷേത്ര പരിസരവും സമീപ കവലകളും ഭക്തി മന്ത്രത്താല്‍ മുഖരിതമാണ്. വര്‍ണവിളക്കുകളുടെ ശോഭയിലാണ് നഗരം. പൊങ്കാലക്കായുള്ള മണ്‍കലങ്ങളും അടുപ്പിനായുള്ള ഇഷ്ടികകളും വില്‍പനക്ക് റോഡുകളില്‍ നിരന്നു. പൊങ്കാല നിവേദ്യത്തിനുള്ള സാധനങ്ങളുടെ വില്‍പനയും നഗരത്തില്‍ സജീവമായി. പൊങ്കാലക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ വിദൂര സ്ഥലങ്ങളില്‍നിന്നുള്ള ഭക്തര്‍ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. ക്ഷേത്ര പരിസരത്തെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലത്തെി ക്ഷേത്ര സമീപം അടുപ്പുഒരുക്കാനുള്ള തയാറെടുപ്പിലാണ് പലരും. ശനിയാഴ്ച മുതല്‍ ക്ഷേത്രത്തിനു സമീപം അടുപ്പുകള്‍ നിരക്കും. ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. തിരക്ക് കനത്തതോടൈ പൊലീസ് നിയന്ത്രണം ശക്തമാക്കി. വിളക്കുകെട്ടുകള്‍ എത്തുന്ന രാത്രിയില്‍ റോഡുകള്‍ തിരക്കിലും ആഘോഷത്തിലുമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. നിര്‍മാല്യദര്‍ശനം, ഉഷ$പൂജ, കളകാഭിഷേകം, ഭഗവതിസേവ, അത്താഴ ശ്രീബലി എന്നിങ്ങനെയാണ് ശനിയാഴ്ചത്തെ പ്രധാന പൂജകള്‍.ഭക്തിഗാനസുധ, മോഹിനിയാട്ടം, ഗാനസുധ, വീണക്കച്ചേരി, ഗാനമേള, ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷന്‍ എന്നിങ്ങനെയാണ് പ്രധാന കലാപരിപാടികള്‍. ചൊവ്വാഴ്ച നടക്കുന്ന പൊങ്കാലയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് വിലയിരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.