ഗവേഷകവിദ്യാര്‍ഥികളുടെ വായനസമരം അവസാനിച്ചു

തിരുവനന്തപുരം: ഗവേഷണരംഗത്ത് യു.ജി.സി നടപ്പാക്കുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് എ.കെ.ആര്‍.എസ്.എ, എസ്.എഫ്.ഐ, ഗവേഷകവിദ്യാര്‍ഥി യൂനിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഗവേഷകവിദ്യാര്‍ഥികള്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്തിവന്ന ‘24 മണിക്കൂര്‍ പ്രതിഷേധ വായനസമരം’ അവസാനിച്ചു. വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയാറാകാത്തതില്‍ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധമറിയിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.കെ.എല്‍. വിവേകാനന്ദന്‍, പ്രസിഡന്‍റ് ഡോ.എ.ജി. ഒലീന, എ.കെ.ജി.സി.ടി ജനറല്‍ സെക്രട്ടറി ഡോ.കെ.കെ. ദാമോദരന്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ. ഷാജി, ഡോ.പി. രാജേഷ് കുമാര്‍, സെനറ്റ് അംഗം എസ്. അനില്‍കുമാര്‍ , എംപ്ളോയീസ് യൂനിയന്‍ സെക്രട്ടറി ബിജു കുമാര്‍ എന്നിവര്‍ സമരത്തില്‍ സംസാരിച്ചു. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകാത്തപക്ഷം സര്‍വകലാശാല ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുമെന്ന് വിദ്യാര്‍ഥിപ്രതിനിധികള്‍ അറിയിച്ചു. എസ്.എഫ്.ഐ കേരള സര്‍വകലാശാല കാമ്പസ് സെക്രട്ടറി വി.വി. അജേഷ്, ഗവേഷക വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ പി. മനേഷ് , വൈസ് ചെയര്‍മാന്‍ അനു പങ്കജ്, ജനറല്‍ സെക്രട്ടറി വി. ഷാനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.