ആറ്റുകാല്‍ പൊങ്കാലക്ക് ഇനി നാലുനാള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് നാല് ദിവസം മാത്രം ശേഷിക്കെ, നഗരം ഉത്സവത്തിരക്കില്‍. 23ന് നടക്കുന്ന പൊങ്കാലക്കത്തെുന്ന ഭക്തരെ സ്വീകരിക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനുമായി വിപുലമായ സജ്ജീകരണങ്ങളാണ് തയാറാകുന്നത്. നഗരത്തിന്‍െറ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയുടെ വരവറിയിച്ച ് കമാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അലങ്കാരവിളക്കുകള്‍ ഉത്സവമേഖലയിലും പരിസരങ്ങളിലും നിറഞ്ഞു. 22ന് രാത്രി മുതല്‍ ഭക്തര്‍ക്ക് അന്നദാനവും കുടിവെള്ളവും എത്തിക്കാന്‍ ക്രമീകരണങ്ങളായിട്ടുണ്ട്. ദര്‍ശനത്തിനും കലാപരിപാടികള്‍ക്കും വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. ബാരിക്കേഡുകള്‍ തീര്‍ത്തും കൂടുതല്‍ സേനയെ വിന്യസിച്ചും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തിരക്ക് പരിഗണിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസും നടത്തുന്നു.നിര്‍മാല്യദര്‍ശനം, ഉഷ$പൂജ, ഭഗവതിസേവ, അത്താഴശ്രീബലി എന്നിവയാണ് ഇന്നത്തെ പ്രധാന പൂജകള്‍. ഭജന, ശീതങ്കന്‍ തുള്ളല്‍,തിരുവാതിര,ശാസ്ത്രീയ നൃത്തം,മെഗാഷോ,ഡാന്‍സ്, ദമാക്ക എന്നിവയാണ് പ്രധാന കലാപരിപാടികള്‍. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് പൊലീസും ക്ഷേത്ര ട്രസ്റ്റും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.