തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് നാല് ദിവസം മാത്രം ശേഷിക്കെ, ഉത്സവമേഖലയിലടക്കം മരാമത്ത് പണികള്‍ നടത്താത്തതില്‍ പ്രതിഷേധം ശക്തം. തുക അനുവദിച്ചിട്ടും പണി ആരംഭിക്കാത്തതിനത്തെുടര്‍ന്ന് ഇത്തവണ പൊങ്കാലിയാടാനത്തെുന്നവര്‍ക്ക് കുണ്ടും കുഴിയും ദുരിതമാകും. 29 വാര്‍ഡുകളിലെ മരാമത്ത് പണികള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതോടെ അധികൃതരും വിഷയം ഉപേക്ഷിച്ച മട്ടാണ്. ആറ്റുകാല്‍ വാര്‍ഡിലെ ടെമ്പ്ള്‍ റോഡ് റീടാറിങ്ങും ഓട നവീകരണവുമാണ് ഇതിനകം ആരംഭിച്ച പദ്ധതി. 5,06,000 രൂപ അനുവദിച്ച കാലടി വാര്‍ഡിലെ എന്‍ എസ് എസ് കരയോഗം റോഡ് റീടാറിങ്, 5,46,000 രൂപ അനുവദിച്ച കുര്യാത്തി വാര്‍ഡിലെ പോസ്റ്റ് ഓഫിസ് ബൈലൈന്‍ റോഡ് ഇന്‍റര്‍ ലോക്കിങ്, അഞ്ച് ലക്ഷം രൂപ അനുവദിച്ച നെടുങ്കാട് വാര്‍ഡിലെ കാവില്‍ ഇടവഴി ലെയ്ന്‍ റി കോണ്‍ക്രീറ്റിങ്, അമ്പലത്തറ വാര്‍ഡിലെ കല്ലാട്ടുനഗര്‍ റോഡ് റീടാറിങ്(അനുവദിച്ച തുക: 4,38,000 രൂപ), ഫോര്‍ട്ട് വാര്‍ഡിലെ വിവിധ ലൈനുകള്‍ ഇന്‍റര്‍ലോക്കിങ്(5,26,000), തിരുവല്ലം വാര്‍ഡ് പരശുരാമ ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിങ്്(5,00,000), ചാക്ക വാര്‍ഡ് അപ്പൂപ്പന്‍ കോവില്‍ റോഡ് റീടാറിങ്്(4,61,000), തമ്പാനൂര്‍ വാര്‍ഡ് അരിസ്റ്റോ ജങ്ഷന്‍ മുതലുള്ള റീകോണ്‍ക്രീറ്റിങ്(4,94,000), ജഗതി വാര്‍ഡ് കാരക്കാട് ബൈലൈന്‍ റീകോണ്‍ക്രീറ്റിങ്(4,90,000), ശ്രീവരാഹം വാര്‍ഡ് പറമ്പില്‍ നഗര്‍ റീടാറിങ്(6,00,000), ശ്രീകണ്ഠേശ്വരം വാര്‍ഡിലെ വിവിധ ഇടവഴികളുടെ ഇന്‍റര്‍ലോക്കിങ്(5,00,000), മണക്കാട് വാര്‍ഡ് ബൈപാസ് റോഡ്- ബൈറോഡ് റീടാറിങ്(5,20,000), കമലേശ്വരം വാര്‍ഡ്- ബൈലൈന്‍ ഇന്‍റര്‍ ലോക്കിങ്(5,00,000), നേമം വാര്‍ഡിലെ വിവിധ ഇടവഴികളുടെ അറ്റകുറ്റപ്പണികള്‍(4,90,000), പാപ്പനംകോട് വാര്‍ഡ് വിവിധ ഇടവഴികളുടെ അറ്റകുറ്റപ്പണികള്‍(4,90,000) തുടങ്ങിയവയാണ് ഇനിയും പണി ആരംഭിച്ചിട്ടില്ലാത്ത പദ്ധതികള്‍. തനത് ഫണ്ടില്‍നിന്ന് പദ്ധതികള്‍ക്ക് പണം വിനിയോഗിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാര്‍ പണം അനുവദിച്ചശേഷം പണി ആരംഭിക്കാമെന്ന് പലരും തീരുമാനിച്ചതാണ് ഇതിന് കാരണമെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. ആറ്റുകാല്‍ വാര്‍ഡിന് 10 ലക്ഷവും മറ്റ് വാര്‍ഡുകള്‍ക്ക് അഞ്ചുലക്ഷം രൂപയും വീതമാണ് മരാമത്ത് പണികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. അതേസമയം കഴിഞ്ഞ നഗരസഭാ ഭരണസമിതിയെക്കുറിച്ച് പല ആരോപണങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഭരണസമിതി അധികാരത്തില്‍വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിലടക്കം കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ളെന്ന ആക്ഷേപമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.