വട്ടിയൂര്‍ക്കാവ്: മണ്ണറക്കോണം ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന രാജ് വേസ്റ്റ് പേപ്പര്‍ സ്റ്റോര്‍ ഉടമ രാജ്കുമാറിനെ അജ്ഞാത സംഘം കടയില്‍ കയറി മര്‍ദിച്ച് അവശനാക്കി. വ്യാഴാഴ്ച രാത്രി 9.30തോടെ ആയിരുന്നു സംഭവം നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. തലക്കും കണ്ണിനും സാരമായി പരിക്കേറ്റ രാജ്കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ തിരിച്ചറിയാനായില്ളെന്ന് രാജ്കുമാര്‍ പറഞ്ഞു. ആക്രമണ കാരണവും വ്യക്തമല്ല. സംഭവം അറിഞ്ഞ് വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തത്തെി തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച ഉച്ചവരെ വട്ടിയൂര്‍ക്കാവ് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.