സിഗ്നല്‍ ലൈറ്റിനൊപ്പം സമയമറിയിക്കുന്നില്ല; ഡ്രൈവര്‍മാര്‍ക്ക് അനാവശ്യ പിഴ

പോളയത്തോട്: ട്രാഫിക് സിഗ്നല്‍ ലൈറ്റിനോടൊപ്പം സമയക്രമീകരണം അറിയാനുള്ള സംവിധാനം നിലവിലില്ലാത്തതിനത്തെുടര്‍ന്ന് നിരപരാധികളായ ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ കാമറയില്‍ കുടുങ്ങി പിഴ നല്‍കേണ്ടിവരുന്നതായി പരാതി. ദേശീയപാതയില്‍ കപ്പലണ്ടിമുക്കില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റിലാണ് സമയം അറിയിക്കാനുള്ള സംവിധാനം ഇല്ലാത്തത്. ഇതിനെതുടര്‍ന്ന് പച്ച സിഗ്നല്‍ കത്തിക്കിടക്കുമ്പോള്‍ വാഹനം മുന്നോട്ട് പോകുമ്പാഴായിരിക്കും ചുവപ്പ് സിഗ്നല്‍ കത്തുന്നതും കാമറയില്‍നിന്ന് ഫ്ളാഷ്ലൈറ്റ് അടിക്കുന്നതും. പച്ച സിഗ്നല്‍ കണ്ടുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച കാമറയുടെ സെന്‍സര്‍ എത്തുമ്പോഴായിരിക്കും ചുവപ്പ് ലൈറ്റ് കത്തുക. അപ്പോഴായിരിക്കും വാഹനം സെന്‍സര്‍ കടക്കുക. അപ്പോള്‍തന്നെ കാമറയുടെ ഫ്ളാഷ് അടിക്കുകയും ചെയ്യും. സമയക്രമം ഉണ്ടെങ്കില്‍ സിഗ്നല്‍ ലൈറ്റിന്‍െറ ക്രമീകരണം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയും. മിക്ക സ്ഥലങ്ങളിലും സിഗ്നല്‍ ലൈറ്റുകള്‍ക്കൊപ്പം സമയക്രമം അറിയുന്ന സംവിധാനവും ഉണ്ടാകും. കപ്പലണ്ടിമുക്കില്‍ ഈ സംവിധാനമില്ലാത്തതിനാല്‍ പിഴയടയ്ക്കേണ്ടിവരുന്നവരുടെ എണ്ണം ദിവസവും കൂടിവരുകയാണ്. അതിനാല്‍ ഇവിടെ സമയക്രമം അറിയിക്കുന്ന സംവിധാനം കൂടി സ്ഥാപിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.