വിഴിഞ്ഞം: ജനത്തെ ഭീതിയിലാഴ്ത്തി ബ്ളോക് പഞ്ചായത്ത് അംഗത്തിന്‍െറ സാഹസിക കാറോട്ടം. ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറിനെ തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനെയും കാര്‍ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചു. കാറിന്‍െറ ബോണറ്റില്‍ സാഹസികമായി തൂങ്ങിക്കിടന്ന യുവാവുമായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഓടിയ കാറിനെ മറ്റു വാഹനങ്ങളില്‍ പിന്തുടര്‍ന്നത്തെിയ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ച വെള്ളനാട് ബ്ളോക് പഞ്ചായത്ത് അംഗവും സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ ആമച്ചല്‍ കൊല്ലകോണം കുമാര മന്ദിരത്തില്‍ പ്ളാവൂര്‍ അനില്‍ എന്ന കെ. അനില്‍കുമാറിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കാറിന്‍െറ ബോണറ്റില്‍ അപകടകരമായ നിലയില്‍ പിടിച്ചു കിടക്കേണ്ടി വന്ന വിഴിഞ്ഞം സ്വദേശി ഫൈസലിനെ(30) കാലിനു പരിക്കേറ്റതിനത്തെുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി കാര്‍ പായുന്നതു കണ്ട ജങ്ഷനിലെ കാര്‍ ഡ്രൈവര്‍മാരടക്കമുള്ളവര്‍ കാറിന്‍െറ പിന്നാലെ പാഞ്ഞു. തെന്നൂര്‍ക്കോണം പെട്രോള്‍പമ്പിനു സമീപം എതിരെ വലിയ വാഹനം വന്നതിനത്തെുടര്‍ന്ന് വേഗം കുറച്ച കാറിനെ പിന്നാലെ വന്ന കാര്‍ ഓവര്‍ടേക്ക് ചെയ്തു തടഞ്ഞു. ഇതിനിടെ കാറിലുണ്ടായിരുന്ന അനിലൊഴിച്ചുള്ള രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത അനിലിനെ നേമം ശാന്തിവിള ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനക്ക് വിധേയനാക്കി. അതിനിടെ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയും കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.