മയക്കുമരുന്ന് വിതരണം തടഞ്ഞവരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

വലിയതുറ: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തടയാന്‍ എത്തിയവരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വേളി മോസ്കോനഗര്‍ സ്വദേശി ജിനുവാണ് വലിയതുറ പൊലീസ് പിടിയിലായത്. വേളിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ രാത്രി മയക്കുമരുന്ന് ഉപഭോഗം വ്യാപകമായ പശ്ചാത്തലത്തില്‍ പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവരെ കണ്ടതോടെ മയക്കുമരുന്ന് സംഘം ഓടിപ്പോകാന്‍ ശ്രമം നടത്തി. പിടിയിലായ രണ്ടുപേരെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പിച്ചു. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. എന്നാല്‍, സംഭവസ്ഥലത്തുനിന്ന് പള്ളി കമ്മിറ്റിക്കാര്‍ പിടികൂടിയ ബൈക്കുകള്‍ എടുക്കാനത്തെിയ മൂന്നംഗസംഘം ലോറന്‍സ്, ബൈജു മാര്‍ട്ടിന്‍ എന്നിവരെ മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പള്ളിവികാരി കൂട്ടമണിയടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചത്തെി. തുടര്‍ന്ന് പൊലീസ് ഉന്നതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലാവുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. മേഖല കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നെങ്കിലും പൊലീസ് പരിശോധന നടത്താത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പള്ളിവികാരിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.